15 November Friday

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ 20,000

വെബ് ഡെസ്‌ക്‌Updated: Wednesday Sep 10, 2014

ന്യൂഡല്‍ഹി: പൊതു സ്ഥലത്ത് പുകവലിച്ചാല്‍ 20,000 പിഴ ഇടാക്കാന്‍ വ്യവസ്ഥ ചെയ്യണമെന്ന് കേന്ദ്ര ആര്യോഗ്യ മന്ത്രാലയത്തോട് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18ല്‍നിന്ന് 25 വയസ് ആക്കണമെന്നും ശുപാര്‍ശയിലുണ്ട്. പുകയില ഉപയോഗ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ സമിതിയുടേതാണ് ശുപാര്‍ശ.സിഗരറ്റ് വില്‍പ്പനയുടെ 70 ശതമാനവും ചില്ലറവില്‍പ്പനയാണ്.

അതിനാല്‍ സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണം. സിഗരറ്റ് കൂടില്‍ അപകടമുന്നറിയിപ്പ് നല്‍കാത്ത കമ്പനികളില്‍നിന്നുള്ള പിഴ 5000ത്തില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തണമെന്നും ശുപാര്‍ശയിലുണ്ട്. പുകയില ഉപഭോഗത്തിലൂടെ കാന്‍സര്‍ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പഠന സമിതിയെ നിയോഗിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top