21 December Saturday

ഭക്ഷണം കഴിച്ചുകൊണ്ട് മുടിയെ സംരക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

തിരുവനന്തപുരം > നമ്മുടെ ദൈനംദിന ഭക്ഷണ രീതികൾ മുടിയെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോ​ഗ്യം നിലനിർത്തുവാനും വേ​ഗത്തിൽ വളരുവാനും നാം കഴിക്കുന്ന ഭക്ഷ്യ വിഭവങ്ങൾക്കാകും.

മുട്ട

മുടി വളരുന്നതിനുള്ള മികച്ച ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ,വിറ്റാമിൻ ബി12,ഇരുമ്പ് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

പാൽ

മുടികൊഴിച്ചിലിന് ഒരു പരിധിവരെ പാലും പാലുൽപ്പന്നങ്ങളും സഹായിക്കും. പാലിലടങ്ങിയിട്ടുള്ള ബയോട്ടിനാണ് ഇതിനു സഹായിക്കുന്നത്. പാലുൽപ്പന്നങ്ങളായ തൈര്,വെണ്ണ എന്നിവയിലും ബയോട്ടിനടങ്ങിയിട്ടുണ്ട്.

ചുവന്ന ചീര

കാഴ്ചയക്ക് സഹായക്കുന്നതു പോലെ തന്നെ മുടി വളരുന്നതിലും ചീര മുഖ്യ പങ്കുവഹിക്കുന്നു. ഇരുമ്പ്,വിറ്റാമിൽ എ,വിറ്റാമിൽ സി,പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ചീര.

മധുരക്കിഴങ്ങ്

മുടിയുടെ ആരോ​ഗ്യം കനം,ഘടന എന്നിവയ്ക്ക് മധുരക്കിഴങ്ങ് സഹായിക്കുന്നു.

ഫാറ്റി ഫിഷ്

ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോ​ഗ്യത്തിനും വളർച്ചയ്ക്കും ഇവ സഹായിക്കും.

വാൾനട്ട്സ്

വാൾനട്ട്സിൽ അടങ്ങിയിട്ടുള്ള  ബയോട്ടിൻ,വിറ്റമിൻ ബി, വിറ്റമിൻ ബി6, വിറ്റമിൻ ബി9, വിറ്റമിൻ ഇ, പ്രൊട്ടീൻ, മ​ഗ്നീഷ്യം എന്നിവ തലയോട്ടി പോഷിപ്പിക്കും.

കറിവേപ്പില

കറിവേപ്പില കഴിക്കുന്നതും അരച്ച് തലയോട്ടിൽ തേച്ചു പിടിപ്പിക്കുന്നതും മുടിയുടെ വളർച്ചയ്ക്കും കറുപ്പ് നിറം നിലനിർത്തുന്നതിനും സാഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top