കീഴടങ്ങലിന്റെ കാലത്തെ അടിച്ചമര്‍ത്തല്‍

Thursday Sep 1, 2022
ശ്രീജിത്ത് ദിവാകരൻ

2014 ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വര്‍ഷമാണ് എന്ന് സർവ്വര്‍ക്കുമറിയാം. ആ കാലം മുതലാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പരിപൂര്‍ണമായി കീഴടങ്ങാന്‍ ആരംഭിച്ചതും സംഘപരിവാര്‍ സര്‍ക്കാരിന്റെ പിണിയാളുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതും. ഒറ്റപ്പെട്ടതും അപ്രതീക്ഷിതവുമായ ചില്ലറ ചെറുത്തുനില്‍പ്പുകളും ജാഗ്രതയാര്‍ന്ന ജേണലിസത്തിന്റെ അപൂർവ സ്ഥുലിംഗങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കീഴടങ്ങലിന്റെ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

കേരളത്തിലെ മുത്തശ്ശി പത്രങ്ങളും മുഖ്യധാര ചാനലുകളും ഇതേ വഴി പിന്തുടരുന്നതും നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തില്‍ എളുപ്പവഴിയെന്ന നിലയില്‍ ദേശീയ വാര്‍ത്തകളെ ചര്‍ച്ച ചെയ്യാതെ സർവവിദ്വേഷവും സംസ്ഥാന സര്‍ക്കാരിന് നേരെ ചൊരിഞ്ഞ ശേഷം അധികാരത്തിനെതിരെ നിലപാടെടുക്കുന്നുവെന്ന പുകമറ സൃഷ്ടിക്കലാണ് രീതി. ഇതെല്ലാമായിട്ടും, മാധ്യമങ്ങള്‍ ഇത്ര കീഴടങ്ങിയിട്ടും ഇക്കാലയളവില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂക്കുകുത്തി നിലംപതിക്കുകയാണ്.

2016ല്‍ മോദി സര്‍ക്കാരിന്റെ ഭരണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 180 രാജ്യങ്ങളുടെ പട്ടികയില്‍ 133ാം സ്ഥാനമായിരുന്നു ഇന്ത്യയ്‌ക്ക്‌. സ്വാതന്ത്ര്യം ഏതാണ്ടില്ലാത്ത രാജ്യങ്ങളിലൊന്ന്. മൂന്ന് വര്‍ഷത്തിനുള്ളില്‍, 2019‐20 കാലത്ത് അത് 142ാം സ്ഥാനത്തേക്ക്‌ നിലംപതിച്ചു. ഇപ്പോഴത് 150ാം സ്ഥാനത്തേക്ക്‌ എത്തി. ജനാധിപത്യം ഭരണഘടനയിലും പത്രസ്വാതന്ത്ര്യം മൗലികാവകാശവും ആയ രാജ്യങ്ങളൊന്നും ഇന്ത്യയേക്കാള്‍ അധഃപതിച്ച നിലയില്‍ ഈ പട്ടികയില്‍ ഉണ്ടാകില്ല.

എന്തുകൊണ്ടായിരിക്കും കീഴടങ്ങല്‍ ശീലമാക്കിയിട്ടും ഈ അടിച്ചമര്‍ത്തല്‍ തുടരുന്നത്? മേയ് മൂന്ന് ആഗോള മാധ്യമസ്വാതന്ത്ര്യ ദിനമാണ്. ഈ ദിവസത്തില്‍ ‘ദ വയർ' പ്രസിദ്ധീകരിച്ച എഡിറ്റോറിയിലില്‍ ജയിലില്‍ കിടക്കുന്ന മൂന്ന് ജേണലിസ്റ്റുകളെ ക്കുറിച്ച് പറയുന്നുണ്ട്.

മൂന്ന് പേരും തങ്ങളുടെ ജോലി ചെയ്യാന്‍ പോയവരായിരുന്നു.

മലയാളിയായ സിദ്ദീഖ് കാപ്പന്‍  മെയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ ജയിലില്‍ ആയിട്ട് 575 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ഹഥ്‌റാസില്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ദളിത് സ്ത്രീയുടെ മൃതദേഹം വീട്ടകാരോട് പോലും ചോദിക്കാതെ യു പി പൊലീസും പ്രതികളും ചേര്‍ന്ന് കത്തിച്ച് കളഞ്ഞതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്. സിദ്ദീഖ് ആ റിപ്പോര്‍ട്ട് എഴുതിയില്ല, അതിന് ശേഷം പുറം ലോകത്ത് സ്വതന്ത്രനായി എത്തിയിട്ടുമില്ല. ഈ ദിവസം ശ്രീനഗറിലെ കശ്‌മീർ വാല മാഗസിനിന്റെ പത്രാധിപര്‍ ഫഹദ് ഷായെ ജയിലില്‍ അടച്ചിട്ട് മൂന്നുമാസം തികയുകയാണെന്നും ജമ്മുകാശ്മീര്‍ ഭരണാധികാരികള്‍ മുതിര്‍ന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ഗുളിനെ തടങ്കലിലാക്കിയിട്ട് നാല് മാസമായെന്നും ‘ദ വയർ' ഓര്‍മ്മിപ്പിക്കുന്നു. സിദ്ദീഖിനേയും ഫഹദ് ഷായെയും 'ഭീകരവാദ' വിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയാണ് ജയിലില്‍ ഇട്ടിരിക്കുന്നത്.

സിദ്ദീഖ് കാപ്പന്‌ ഇന്നേ വരെ ജാമ്യം നല്‍കണമെന്ന് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിക്ക് തോന്നിയിട്ടില്ല. ഫഹദ് ഷായ്ക്ക്‌ ജാമ്യം ലഭിച്ച ഉടനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ അധികൃതര്‍ മറന്നില്ല.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാധ്യമസ്വാതന്ത്യമെന്നതിനെ ക്കുറിച്ചുള്ള ആലോചനകള്‍ ഗൗരവമായി നടത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. മുട്ടിലിഴയുന്ന മാധ്യമങ്ങളെ നമ്മള്‍ കാണുന്ന അതേ കാലത്താണ് മുസ്ലീം പേരുകളുള്ള മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും തേടാത്ത കേന്ദ്രഭരണകൂടത്തെ നമ്മള്‍ കാണുന്നത്. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഏറ്റവും മോശം രാജ്യങ്ങളിലൊന്നായും ഈ ജോലി ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായുമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ പരിഗണിക്കപ്പെട്ടിരുന്നത്.

‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം, രാഷ്ട്രീയമായി ചായ്്‌വ് പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥാവാകാശം ചുരുക്കം വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് തുടങ്ങിയവയെല്ലാം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ പ്രതിസന്ധിയായി ഇന്ത്യയില്‍ മാറിയിരിക്കുന്നു'വെന്ന് 2022 മാധ്യമസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഹിന്ദു ദേശീയ വാദികളുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതാവ് നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഈ സ്ഥിതിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘കോളനി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യന്‍ മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീക്ഷ്‌ണമായ പുരോഗമന പാതയില്‍ നീങ്ങിയിരുന്നതാണ്. ഇതിന് വലിയ മാറ്റമുണ്ടാകുന്നത് 2010‐15 കാലത്താണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ പാർടിയായ ബിജെപിയും ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ കുടുംബങ്ങളും തമ്മിലുള്ള സൗഹൃദപുനഃസ്ഥാപനം വഴി സംഭവിച്ചതാണത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇപ്പോള്‍ മോദിയുടെ അടുത്ത സുഹൃത്ത്‌  കൂടിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌ ആണ്. ഇന്ത്യയിലെ 80 മാധ്യമ സ്ഥാപനങ്ങളാണ് അവരുടെ മാത്രം ഉടസ്ഥതയിലുള്ളത്. ഏതാണ്ട് 80 ഇന്ത്യക്കാരിലേക്ക്‌ ഈ സ്ഥാപനങ്ങള്‍ എത്തുന്നുണ്ട്.’ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2014 ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വര്‍ഷമാണ് എന്ന് സർവ്വര്‍ക്കുമറിയാം. ആ കാലം മുതലാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പരിപൂര്‍ണമായി കീഴടങ്ങാന്‍ ആരംഭിച്ചതും സംഘപരിവാര്‍ സര്‍ക്കാരിന്റെ പിണിയാളുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതും. ഒറ്റപ്പെട്ടതും അപ്രതീക്ഷിതവുമായ ചില്ലറ ചെറുത്തുനില്‍പ്പുകളും ജാഗ്രതയാര്‍ന്ന ജേണലിസത്തിന്റെ അപൂർവ സ്ഥുലിംഗങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കീഴടങ്ങലിന്റെ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

കേരളത്തിലെ മുത്തശ്ശി പത്രങ്ങളും മുഖ്യധാര ചാനലുകളും ഇതേ വഴി പിന്തുടരുന്നതും നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തില്‍ എളുപ്പവഴിയെന്ന നിലയില്‍ ദേശീയ വാര്‍ത്തകളെ ചര്‍ച്ച ചെയ്യാതെ സർവവിദ്വേഷവും സംസ്ഥാന സര്‍ക്കാരിന് നേരെ ചൊരിഞ്ഞ ശേഷം അധികാരത്തിനെതിരെ നിലപാടെടുക്കുന്നുവെന്ന പുകമറ സൃഷ്ടിക്കലാണ് രീതി. ഇതെല്ലാമായിട്ടും, മാധ്യമങ്ങള്‍ ഇത്ര കീഴടങ്ങിയിട്ടും ഇക്കാലയളവില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂക്കുകുത്തി നിലംപതിക്കുകയാണ്.

2016ല്‍ മോദി സര്‍ക്കാരിന്റെ ഭരണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 180 രാജ്യങ്ങളുടെ പട്ടികയില്‍ 133ാം സ്ഥാനമായിരുന്നു ഇന്ത്യയ്‌ക്ക്‌. സ്വാതന്ത്ര്യം ഏതാണ്ടില്ലാത്ത രാജ്യങ്ങളിലൊന്ന്. മൂന്ന് വര്‍ഷത്തിനുള്ളില്‍, 2019‐-  20 കാലത്ത് അത് 142ാം സ്ഥാനത്തേക്ക്‌ നിലംപതിച്ചു. ഇപ്പോഴത് 150ാം സ്ഥാനത്തേക്ക്‌ എത്തി. ജനാധിപത്യം ഭരണഘടനയിലും പത്രസ്വാതന്ത്ര്യം മൗലികാവകാശവും ആയ രാജ്യങ്ങളൊന്നും ഇന്ത്യയേക്കാള്‍ അധഃപതിച്ച നിലയില്‍ ഈ പട്ടികയില്‍ ഉണ്ടാകില്ല.

എന്തുകൊണ്ടായിരിക്കും കീഴടങ്ങല്‍ ശീലമാക്കിയിട്ടും ഈ അടിച്ചമര്‍ത്തല്‍ തുടരുന്നത്? മേയ് മൂന്ന് ആഗോള മാധ്യമസ്വാതന്ത്ര്യ ദിനമാണ്. ഈ ദിവസത്തില്‍ ‘ദ വയർ' പ്രസിദ്ധീകരിച്ച എഡിറ്റോറിയിലില്‍ ജയിലില്‍ കിടക്കുന്ന മൂന്ന് ജേണലിസ്റ്റുകളെ ക്കുറിച്ച് പറയുന്നുണ്ട്.

മൂന്ന് പേരും തങ്ങളുടെ ജോലി ചെയ്യാന്‍ പോയവരായിരുന്നു.

സിദ്ദീഖ്‌ കാപ്പൻ

സിദ്ദീഖ്‌ കാപ്പൻ


മലയാളിയായ സിദ്ദീഖ് കാപ്പന്‍ ഈ മെയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ ജയിലില്‍ ആയിട്ട് 575 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ഹഥ്‌റാസില്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ദളിത് സ്ത്രീയുടെ മൃതദേഹം വീട്ടകാരോട് പോലും ചോദിക്കാതെ യു പി പൊലീസും പ്രതികളും ചേര്‍ന്ന് കത്തിച്ച് കളഞ്ഞതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്.

സിദ്ദീഖ് ആ റിപ്പോര്‍ട്ട് എഴുതിയില്ല, അതിന് ശേഷം പുറം ലോകത്ത് സ്വതന്ത്രനായി എത്തിയിട്ടുമില്ല. ഈ ദിവസം ശ്രീനഗറിലെ കശ്‌മീർ വാല മാഗസിനിന്റെ പത്രാധിപര്‍ ഫഹദ് ഷായെ ജയിലില്‍ അടച്ചിട്ട് മൂന്നുമാസം തികയുകയാണെന്നും ജമ്മുകാശ്മീര്‍ ഭരണാധികാരികള്‍ മുതിര്‍ന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ഗുളിനെ തടങ്കലിലാക്കിയിട്ട് നാല് മാസമായെന്നും ‘ദ വയർ' ഓര്‍മ്മിപ്പിക്കുന്നു. സിദ്ദീഖിനേയും ഫഹദ് ഷായെയും 'ഭീകരവാദ' വിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയാണ് ജയിലില്‍ ഇട്ടിരിക്കുന്നത്.

സിദ്ദീഖ് കാപ്പന്‌ ഇന്നേ വരെ ജാമ്യം നല്‍കണമെന്ന് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിക്ക് തോന്നിയിട്ടില്ല. ഫഹദ് ഷായ്്‌ക്ക്‌ ജാമ്യം ലഭിച്ച ഉടനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ അധികൃതര്‍ മറന്നില്ല.

ഇത് പ്രധാനമായും ദൃശ്യമാധ്യമങ്ങളെക്കുറിച്ചുള്ള കോളമാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാധ്യമസ്വാതന്ത്യമെന്നതിനെ ക്കുറിച്ചുള്ള ആലോചനകള്‍ ഗൗരവമായി നടത്തേണ്ടതുണ്ട് എന്ന് തോന്നുന്നു.

മുട്ടിലിഴയുന്ന മാധ്യമങ്ങളെ നമ്മള്‍ കാണുന്ന അതേ കാലത്താണ് മുസ്ലീം പേരുകളുള്ള മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും തേടാത്ത കേന്ദ്രഭരണകൂടത്തെ നമ്മള്‍ കാണുന്നത്.

മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഏറ്റവും മോശം രാജ്യങ്ങളിലൊന്നായും ഈ ജോലി ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായുമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ പരിഗണിക്കപ്പെട്ടിരുന്നത്. ‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം, രാഷ്ട്രീയമായി ചായ്്‌വ് പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥാവാകാശം ചുരുക്കം വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് തുടങ്ങിയവയെല്ലാം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ പ്രതിസന്ധിയായി ഇന്ത്യയില്‍ മാറിയിരിക്കുന്നു'വെന്ന് 2022 മാധ്യമസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പറയുന്നു.

2014ല്‍ ഹിന്ദു ദേശീയ വാദികളുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതാവ് നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഈ സ്ഥിതിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘കോളനി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യന്‍ മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീക്ഷ്‌ണമായ പുരോഗമന പാതയില്‍ നീങ്ങിയിരുന്നതാണ്.

ഇതിന് വലിയ മാറ്റമുണ്ടാകുന്നത് 2010‐15 കാലത്താണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ പാർടിയായ ബിജെപിയും ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ കുടുംബങ്ങളും തമ്മിലുള്ള സൗഹൃദപുനഃസ്ഥാപനം വഴി സംഭവിച്ചതാണത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇപ്പോള്‍ മോദിയുടെ അടുത്ത സുഹൃത്ത്‌  കൂടിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌ ആണ്. ഇന്ത്യയിലെ 80 മാധ്യമ സ്ഥാപനങ്ങളാണ് അവരുടെ മാത്രം ഉടസ്ഥതയിലുള്ളത്.

ഏതാണ്ട് 80 ഇന്ത്യക്കാരിലേക്ക്‌ ഈ സ്ഥാപനങ്ങള്‍ എത്തുന്നുണ്ട്.’ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.