21 December Saturday

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ നോമിനേഷൻ പട്ടികയിൽ ഇടം നേടി "പെരിയോനെ'; ലിസ്റ്റിലെത്തുന്ന ആദ്യ മലയാള ​ഗാനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ലോസ് ഏഞ്ചൽസ് > പതിനഞ്ചാമത് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്സ് നോമിനേഷനുകൾ പ്രഖ്യാപിച്ചു. പട്ടികയിൽ ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ ​ഗാനവും ഇടം പിടിച്ചു. വിദേശ ഭാഷകളിലുള്ള ഫീച്ചർ ഫിലിമുകളിലെ ഒറിഡിനൽ സ്കോർ വിഭാ​ഗത്തിലാണ് ആടുജീവിതവും പെരിയോനെയും ഇടം നേടിയത്. എ ആർ റഹ്മാൻ ഒരുക്കിയ ​ഗാനം ആലപിച്ചത് ജിതിൻ രാജാണ്. റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. പട്ടികയിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രമാണ് പെരിയോനെ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം 2024 മാർച്ചിലാണ് റിലീസ് ചെയ്തത്.

ബുധനാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്. ഹാൻസ് സിമ്മറും റോബ് സൈമൻസണും അടക്കമുള്ളവരും നോമിനേഷനിലുണ്ട്. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. ഫീച്ചർ ഫിലിം, ഇൻഡിപെൻഡന്റ് ഫിലിം, സൈ ഫൈ, അനിമേഷൻ ചിത്രം, ഹൊറർ- ത്രില്ലർ, ഡോക്യുമെന്ററി, ഷോർട് ഫിലിം എന്നിങ്ങനെ പല വിഭാ​ഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top