23 December Monday

ഒരു വടക്കൻ സെൽഫിയുടെ പ്രണയ ഗാനത്തിന്റെ വീഡിയോ യൂ ട്യൂബിൽ റിലീസ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2015

കൊച്ചി:  'ഒരു വടക്കന്‍ സെല്‍ഫി'യുടെ 'നീലാമ്പലിന്‍' എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന്റെ വീഡിയോ യൂ ട്യൂബില്‍ റിലീസ്‌ ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik 247 ആണ് വീഡിയോ പുറത്തു വിട്ടത്. മനു മഞ്ജിത്ത് രചിച്ച് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഹൃദയാര്‍ദ്രമായ ഈ മെലഡി പാടിയിരിക്കുന്നത് അരുണ്‍ അലട്ടും കാവ്യ അജിത്തുമാണ്. ആദ്യമിറങ്ങിയ 'എന്നെ തല്ലേണ്ടമ്മാവാ' 7 ലക്ഷത്തോളം പേര്‍ കണ്ടു. അതിനു ശേഷം കഴിഞ്ഞയാഴ്ച്ച റിലീസ്‌ ആയ 'കൈക്കോട്ടും കണ്ടിട്ടില്ല' എന്ന ഗാനം 5.5 ലക്ഷത്തോളം പേരാണ് കണ്ടത്.   'നീലാമ്പലിന്‍' വീഡിയോ കാണാന്‍ https://www.youtube.com/watch?v=vDGlGVtTsCg


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top