22 December Sunday

പ്രളയം പ്രമേയമായ "അമൃതം മലയാളം'' ആൽബം ടൊവിനോ പുറത്തിറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019

കൊച്ചി > പ്രളയം പ്രമേയമാക്കി വിസ്‌ മൂവീസ്‌ അവതരിപ്പിക്കുന്ന ആൽബം "അമൃതം മലയാളം' മെയ്‌ ദിനത്തിൽ നടൻ ടൊവിനോ തോമസ്‌ പുറത്തിറക്കും. രാവിലെ 11നാണ്‌ ടൊവിനോ ഫേസ്‌ബുക്കിലൂടെ പേജിലൂടെ വീഡിയോ ആൽബം റിലീസ്‌ ചെയ്യുന്നത്‌.

ഷെയ്‌ൻ നിഗം നായകനാകുന്ന "ഇഷ്‌ക്‌' സിനിമയുടെ സംവിധായകൻ അനുരാജ്‌ മനോഹറാണ്‌ അമൃതം മലയാളവും സംവിധാനം ചെയ്‌തിരിക്കുന്നത്‌. പ്രശസ്‌ത ഗായകരായ സിതാര കൃഷ്‌ണകുമാർ, ദിയ ബിജിബാൽ, ഹരിശങ്കർ കെ എസ്‌, സയനോര, രാജലക്ഷ്‌മി, സൂരജ്‌ സന്തോഷ്‌, ശങ്കർ ശർമ എന്നിവരാണ്‌  ആലാപനം. ശങ്കർ ശർമയാണ്‌ സംഗീതം. മികച്ച സൗണ്ട്‌ ഡിസൈനർക്കുള്ള സംസ്ഥാന അവാർഡ്‌ നേടിയ രംഗനാഥ്‌ രവി, നിഷ മാത്യു എന്നിവരാണ്‌ നിർമാണം. ഗാനരചന ഷംസുദ്ധീൻ കുട്ടോത്ത്‌.

ക്യാമറ പാപ്പിനു, എഡിറ്റിങ്‌ ചാമൻ ചാക്കോ. എസ്‌ രഞ്‌ജിത്ത്‌, പ്രതീഷ്‌ വിജയൻ എന്നിവരുടേതാണ്‌ ആശയം. പ്രോജക്‌ട്‌ ഡിസൈനർ തരുൺ ഭാസ്‌ക്കരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top