22 December Sunday

ക്രിസ്തുമസ് ഗാനം പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

കൊച്ചി > ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് ഗാനം 'നാടുറങ്ങും നേരമിരവില്‍' കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ യുട്യൂബില്‍ പ്രകാശനം ചെയ്തു. അഡ്വ. കെ എം രശ്മി രചിച്ച് അഡ്വ. അഡ്വ. വിപിന്‍ദാസ് ടി കെ സംഗീതം നല്‍കി ആലപിച്ചതാണ് ഗാനം. ഫാ. ടോണി കോഴിമണ്ണില്‍, ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, ഫാ. സിബു ഇരുമ്പിനിക്കല്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍, ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ഫാ. മാര്‍ട്ടിന്‍ തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൈ ക്രിയേറ്റീവ് ക്വെസ്റ്റ് എന്ന യുട്യൂബ് ചാനലിലാണ് നാടുറങ്ങും നേരമിരിവില്‍ ലഭ്യമാവുന്നത്. യുട്യൂബ് ലിങ്ക്: youtube.com/watch?v=qvu3_cjWxd4

ഫോട്ടോ - ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് ഗാനം 'നാടുറങ്ങും നേരമിരവില്‍' കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലി്ക്കാ ബാവാ യുട്യൂബില്‍ പ്രകാശനം ചെയ്യുന്നു. ഫാ. ടോണി കോഴിമണ്ണില്‍, ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, ഫാ. സിബു ഇരുമ്പിനിക്കല്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍, അഡ്വ. കെ എം രശ്മി, അഡ്വ. വിപിന്‍ദാസ് ടി കെ, റീമ വിപിന്‍, ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ഫാ. മാര്‍ട്ടിന്‍ തട്ടില്‍ എന്നിവര്‍ സമീപം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top