12 December Thursday

ഓസ്‌കര്‍ പുരസ്കാരത്തിനുള്ള ദീര്‍ഘപട്ടികയില്‍ ‘ആടുജീവിതം’

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

ന്യൂയോർക് > ഓസ്‌കർ പുരസ്‌കാരത്തിനുള്ള ദീർഘപട്ടികയിൽ ബ്ലെസി– പൃഥ്വിരാജ് ചിത്രം ‘ആടുജീവിത’വും ഇടംപിടിച്ചു. ചിത്രത്തിനായി ഓസ്‌കർ ജേതാവ് എ ആർ റഹ്മാൻ ഒരുക്കിയ രണ്ടുഗാനവും പശ്ചാത്തല സം​ഗീതവുമാണ് പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത്. ഈമാസം 17ന് അന്തിമപട്ടിക പ്രഖ്യാപിക്കും. ഇതിൽനിന്നാവും പുരസ്‌കാരവേദിയിൽ വിജയികളെ പ്രഖ്യാപിക്കുക.

നേരത്തെ, വിദേശഭാഷ ചിത്രങ്ങളിലെ പശ്ചാത്തലസം​ഗീതത്തിനുള്ള ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്‌കാരം ‘ആടുജീവിതം' നേടിയിരുന്നു. ​ഗ്രാമി പുരസ്‌കാരത്തിനുള്ള മത്സരത്തിൽ സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിലെ ഗാനങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top