22 December Sunday

മകൻ്റെ റിയാലിറ്റി ഷോയ്ക്ക് എത്തി; രേഖയും സതീഷും തമിഴിലും വൈറൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 തൃശൂർ >  മകൻ അമൽ സഖ മത്സരാർത്ഥിയായ റിയാലിറ്റി ഷോയിൽ പാ‌‌ട്ടു പാടി തകർത്തിരിക്കുകയാണ് മലയാളി ദമ്പതികളായ രേഖയും സതീഷും. തൃശൂർ നാട്ടിക സ്വദേശികളായ രേഖയു‌ടേയും കുടുംബത്തിന്റേയും സീ തമിഴ് സരിഗമപ എന്ന റിയാലിറ്റി ഷോയിലെ പ്രക‌ടനം സോഷ്യൽ മീഡിയയിലും തരംഗമായി.

മകനാണ് റിയാലിറ്റി ഷോയിൽ മത്സരിച്ചത്. കൂട്ടിനായി എത്തിയതാണ് മാതാപിതാക്കൾ. ​റിയാലിറ്റി ഷോയിലെ ഡെഡിക്കേഷൻ റൗണ്ടിൽ എത്തിയപ്പോൾ പക്ഷെ അവർക്കും ചുവടുകൾ നിയന്ത്രിക്കാനായില്ല. പാ‌ട്ടും പാട്ടിനൊത്ത് നൃത്ത ചുവടുകളുമായി അവരും രംഗത്തെത്തി.

ഗായകൻ ശ്രീനിവാസ‌ടക്കം ഇന്ത്യയിലെ തന്നെ പ്രശസ്തരുടെ മുന്നിലാണ് എന്നവർ മറന്നില്ല. മനം മറന്ന് പാടി. ചുവട് വെച്ച് കൊണ്ട് പൂങ്കുയിലേ എന്ന തമിഴ് ഗാനം രേഖ സതീഷ്  പാടാൻ തുടങ്ങിയതോടെ സദസും മതിമറന്നു.

രേഖയുടെയും കു‌ടുംബത്തിന്റേയും പാട്ടിനൊപ്പം വിധികർത്താക്കളും  മത്സരാർത്ഥികളും കൂടെ പാടി ചുവടുവച്ചതോടെ രംഗം ശരിക്കും റിയാലിറ്റി ഷോ ആയി.

ഇത് റിയൽ ആയി സംഭവിച്ചതാണോ എന്ന് ഓർത്തിരിക്കുകയാണ് രേഖയും സതീഷും. കാരണം ഇപ്പോൾ രേഖയു‌ടെ പാട്ടിന് തമിഴകത്ത് വരെ ആരാധകർ തിരക്ക് കൂട്ടുന്നു. 

സിപിഐ എം നാട്ടിക ഏരിയാ കമ്മറ്റി അംഗമാണ് എ വി സതീഷ്. ഗായകരായ കു‌ടുംബത്തിൻ്റെ വൈറൽ പ്രക​ടനത്തിൽ നാട്ടുകാരും പിന്തുണയോടെ കൂടെയുണ്ട്. നാ‌ട്ടിലെ മിക്ക പരിപാ‌ടികളിലും സതീഷും രേഖയും മകൻ അമൽ സഖയും നിറസാന്നിധ്യമാണ്.

25 വർഷത്തിലേറെയായി വിപ്ലവഗാനവേദികളിലും, നാടൻ പാട്ട് രംഗത്തും സജീവമാണ് . ഇവർ നയിക്കുന്ന റെഡ് ക്യാപ് ഫോക് ബാൻ്റ് എന്ന ട്രൂപ്പും നിരവധി പരിപാടികൾ വിദേശത്തും സ്വദേശത്തുമായി അവതരിപ്പിച്ചിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top