28 December Saturday

'താനാരാ' ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊച്ചി> റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ബി ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയ 'താനാരാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും റിമി ടോമിയും ചേർന്നാണ്.

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആ​ഗസ്ത് ഒമ്പതിന് തിയറ്ററുകളിലെത്തും.

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോ - പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ ആർ ജയകുമാർ, ബിജു എംപി, ഛായാ​ഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്.

വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ എത്തിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top