22 December Sunday

2013ൽ 31 പേരെ പങ്കെടുപ്പിച്ച്‌ നടന്ന നിശാപാർട്ടിക്ക്‌ ചിലവായത്‌ 38 ലക്ഷം: യോ യോ ഹണി സിങ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

മുംബൈ > യോ യോ ഹണിസിങ്ങും അയാൾ നടത്തുന്ന പാർട്ടികളും ബോളിവുഡിൽ എപ്പോഴും ചർച്ചയാണ്‌. റാപ്പർ, പോപ്പ് ഗായകൻ,സംഗീത സംവിധായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരത്തിന്റെ ആഡംബരജീവിതം എന്നും വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ, യോ യോ ഹണിസിങ്ങിന്റെ പുതിയ നിശാപാർട്ടിയാണ്‌ താരലോകത്തെ ചർച്ചാ വിഷയം. 38 ലക്ഷം രൂപ ഈ ഒരൊറ്റ പാർട്ടിക്കായി ചിലവായി എന്നതാണ്‌ ചർച്ചയ്‌ക്ക്‌ പിന്നിലെ പ്രധാന കാരണം.

36 പേർ പങ്കെടുത്ത പാർട്ടിക്ക്‌ യോ യോ ഹണിസിങ്ങിന്‌ 31 ലക്ഷം രൂപ ചിലവായത്‌. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലാണ് 2013ൽ ദുബായിൽ ഒരു നിശാ പാർട്ടിയ്ക്കായി ഇത്രയും രൂപ ചിലവഴിച്ചെന്ന് താരം തുറന്നു പറഞ്ഞത്.

തന്റെ എട്ടു സുഹൃത്തുക്കളോടൊപ്പമാണ് പാർട്ടിയാഘോഷിക്കാൻ ദുബായ് ക്ലബ്ബിൽ പോയത്. എന്നാൽ, തന്നെ കണ്ടതോടെ 23 യുവതികളും തങ്ങൾക്കൊപ്പം ചേരുകയായിരുന്നെന്ന് ഹണി സിങ്‌ പറയുന്നു. ആ പ്രത്യേക രാത്രി പാർട്ടിയുടെ ബില്ലടയ്ക്കാൻ താൻ മൂന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ജീവിതത്തിൽ പാർട്ടികൾക്കായി ഒരുപാട് പണം ഞാൻ ചെലവഴിച്ചിട്ടുണ്ട്. ഭീമമായ ബില്ലുകൾ അടച്ചുതീർത്തിട്ട് പലപ്പോഴും വെറും കൈയ്യോടെയാണ് വീട്ടിലേയ്ക്ക് മടങ്ങുക. ദുബായിലെ ഈ പാർട്ടി 2013-ലായിരുന്നു. അന്ന് ഞാനും എട്ടു സുഹൃത്തുകളുമുണ്ടായിരുന്നു. എല്ലാവരും നന്നായി മദ്യപിക്കുന്നവരായിരുന്നു. അന്നൊക്കെ പാർട്ടി വളരെ ചിലവേറിയതായിരുന്നു. ദുബായിലെ പാർട്ടികൾ ഇപ്പോളെല്ലാം ചീപ്പായിരിക്കുന്നു,” ഹണിസിങ് പറഞ്ഞു.

“ഞങ്ങളോടൊപ്പം അന്ന് മറ്റു ടേബിളിൽ നിന്നുള്ള യുവതികളും കൂടി. ഞങ്ങളുടെ ടേബിളിൽ 23 യുവതികളും 8 പുരുഷന്മാരും അങ്ങനെയായി. ഇത്രയുമധികം ആളുകൾ ഒരുമിച്ചിരിക്കാൻ ഞങ്ങൾ നാല് ടേബിളുകൾ ചേർത്തിട്ടു. കുപ്പികൾ വന്നുകൊണ്ടേയിരുന്നു. അന്നെനിക്ക് 38 ലക്ഷം രൂപയുടെ ബില്ല് കിട്ടി അതും ഒരു രാത്രികൊണ്ട് അടച്ചുതീർക്കാനുള്ളത്. എനിക്ക് മൂന്ന് ക്രെഡിറ്റ് കാർഡുകളാണ് അന്ന് ഉപയോഗിക്കേണ്ടി വന്നത്”- അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top