22 December Sunday

സൺ​ഗ്ലാസും തലപ്പാവും ധരിച്ചതിന്‌ ഗുജറാത്തിൽ ദളിത് യുവാവിന് മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

അഹമ്മദാബാദ്
ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ സൺ​ഗ്ലാസും പരമ്പരാ​ഗത തലപ്പാവും ധരിച്ച് സാമൂഹ്യമാധ്യമമായ ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോ പോസ്റ്റുചെയ്ത ദളിത്‌ യുവാവിനെ സവർണ വിഭാഗക്കാർ ക്രൂരമായി മർദിച്ചു. ​ഹിമത്‍ന​ഗർ സായേബപുർ ​ഗ്രാമത്തിൽ ഓട്ടോഡ്രൈവറായ ഇരുപത്തിനാലുകാരൻ അജയ് പാർമറിനെയാണ് ആക്രമിച്ചത്. ക്ഷത്രിയരെന്ന് അവകാശപ്പെടുന്ന ദർബർ സമുദായക്കാരായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

തങ്ങളുടെ സമുദായത്തിലുള്ളവർക്ക് മാത്രമേ തലപ്പാവും സൺ​ഗ്ലാസും വയ്ക്കാൻ അവകാശമുള്ളൂവെന്ന് പറഞ്ഞായിരുന്നു മർദനം. ഫോട്ടോ എത്രയും വേ​ഗം നീക്കണമെന്നും ആവശ്യപ്പെട്ടു. ​ഇതേകാരണം പറഞ്ഞ് മറ്റൊരു സംഘവും ആക്രമിച്ചു. സൺ​ഗ്ലാസും നല്ല വസ്ത്രവും ധരിച്ചതിന് ജൂണിൽ ​പാലംപുരിൽ ഇരുപത്തിയൊന്നുകാരനായ ദളിത് യുവാവിനെയും കുടുംബത്തെയും രജപുത്തുകാർ ആക്രമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top