23 December Monday

ഇവോക് 100 ചാർജിങ് 
സ്റ്റേഷനുകൾ സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

ഇവോക് 100 ചാർജിങ് 
സ്റ്റേഷനുകൾ സ്ഥാപിക്കും കൊച്ചി വൈദ്യുത വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരള  (ഇവോക്) ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു.  സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 100 അതിവേ​ഗ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനാണ് പദ്ധതി. കേരള സ്റ്റാർട്ടപ്പായ ചാർജ്മോഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  ഇവോക് അംഗങ്ങളായ വാഹന ഉടമകൾക്ക് ചാർജിങ് നിരക്കിൽ ഡിസ്കൗണ്ട് അനുവദിക്കുമെന്നും കഴിഞ്ഞവർഷം സംഘടന സംസ്ഥാനത്ത് 30 അതിവേ​ഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും ഇവോക് പ്രസിഡന്റ് അഞ്ചൽ റെജിമോനും  സെക്രട്ടറി പി എസ് മുത്തയ്യനും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top