21 November Thursday

ഫുഡ്‌ടെക് കേരള പ്രദര്‍ശനം 6 മുതല്‍ 8 വരെ കൊച്ചി റിന ഇവന്റ് ഹബ്ബില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022



കൊച്ചി> ഫുഡ്‌ടെക് കേരളയുടെ പന്ത്രണ്ടാമത് പതിപ്പ് ജനുവരി 6 മുതല്‍ 8 വരെ കൊച്ചി കലൂരിലെ റിന ഇവന്റ് ഹബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്‌ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 55 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പ്രദര്‍ശനത്തിനുണ്ടാകും

ഭക്ഷ്യസംസ്‌കരണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും അരങ്ങേറും.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), നോര്‍ക റൂട്‌സ്, കേരള കാര്‍ഷിക സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്. ഫെഡറല്‍ ബാങ്കാണ് ബാങ്കിംഗ് പാര്‍ട്ണര്‍.

സംസ്ഥാന വ്യവസായ വകുപ്പ് പ്രായോജകരായി സംസ്ഥാനത്തെ ഇരുപതോളം എസ്എംഇ യൂണിറ്റുകള്‍ അണിനിരക്കുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയനില്‍ ഈ മേഖലയില്‍ നിന്നുള്ള എട്ട് സ്റ്റാര്‍ട്ടപ്പുകളും മേളയില്‍ പങ്കെടുക്കും.

സാങ്കേതികവിദ്യകള്‍ നല്‍കുന്നവര്‍, ഫുഡ് പ്രോസസേഴ്സ്, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി ഭക്ഷ്യോല്‍പ്പന്നരംഗത്തെ എല്ലാ മേഖലകളിലും നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന വിവിധ ദേശീയ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് ഫുഡ്‌ടെകിന്റെ സംഘാടകര്
ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, സിനിമാതാരവും സംവിധായകനുമായ ശ്രീനിവാസന്‍ പ്രൊമോട്ടു ചെയ്യുന്ന ശ്രീനി ഫാംസിന്റെ ഓപ്പറേഷന്‍ ഹെഡ് രാകേഷ് ബോസ്, കേരളാ സ്റ്റാര്‍്ട്ടപ്പ് മിഷന്‍ ഇന്‍കുബേഷന്‍ മാനേജര്‍ എം ഫാസില്‍ എന്നിവര്‍ വാര്‍ത്താസമ്മേനളത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top