23 December Monday

സ്വർണവില കുതിക്കുന്നു; ഉയർന്നത് പവന് 960 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 960 രൂപയാണ് വർധിച്ചത്. ഗ്രാമിന് 120 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില  6825 രൂപയായി. പവന് 54,600  രൂപയായി വില ഉയർന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ മാസം സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്ന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top