കൊച്ചി> കേരളത്തിൽ സ്വർണവില ഇന്നും കുറഞ്ഞു. ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുഗ്രാമിന് 4435 രൂപയും ഒരുപവൻ സ്വർണത്തിന് 35,480 രൂപയുമായി.
ഇന്നലെ പവന് 35,800 രൂപയായിരുന്നു വില. കഴിഞ്ഞ ആറുമാസത്തെ താഴ്ന്ന വിലയിലാണ് സ്വർണമിപ്പോൾ. ഓഗസ്റ്റിൽ വില 42000 വരെ ഉയർന്നിരുന്നു.
ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതും സ്വർണത്തിന്റെ വില കുറയാനിടയാക്കി. 12.5 ശതമാനത്തിൽനിന്ന് 7.5 ശതമാനമായാണ് ഇറക്കുമതിചുങ്കം കുറച്ചത്. ഡോളർ കരുത്ത് നേടിയതും വിലയെ ബാധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..