23 December Monday

റെക്കോർ‍ഡ് തകർത്ത് സ്വർണ വില കുതിക്കുന്നു; പവന് 600 രൂപയുടെ വർധന

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കൊച്ചി > സ്വർണ വില കുതിക്കുന്നു. പവന് 600 രൂപയുടെ വർധന. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 55680 രൂപയായി ഉയർന്നു.  ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന്റെ പുതിയ വില 6960 രൂപയാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഒരുപവൻ സ്വർണത്തിന്റെ വിപണി വില 55080 രൂപയായിരുന്നു. രണ്ട് ദിവസത്തിനിടെ കേരള വിപണിയിൽ 1,080 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 75 രൂപയുടെ വർധനവോടെയാണ് വില 6885 ല്‍ നിന്നും 6960 രൂപയിലേക്കും എത്തിയത്.

ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലയായ 55680 രൂപ. ഇതിന് മുമ്പ് ഈ വർഷം മെയ് 20നാണ് എറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 55120 രൂപയായിരുന്നു ഒരു പവന് അന്ന് ഈടാക്കിയിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top