19 December Thursday

സ്വർണ്ണ വില ഇടിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കൊച്ചി > സ്വർണ്ണത്തിന് 280 രൂപ കുറഞ്ഞ് പവന് വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. നിലവിൽ 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് റെക്കോഡിട്ട സ്വര്‍ണവിലയിൽ രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. മെയ് മാസം ഇരുപതിന് 55,120 രൂപയായി ഉയര്‍ന്നിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയിലെ മാറ്റങ്ങൾക്കു കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top