കൊച്ചി>ആഗോള സാമ്പത്തിക വിപണിയിലെ ചലനങ്ങളെ പിന്തുടര്‍ന്ന് കേരളത്തിൽ സ്വർണവില കുതിക്കുന്നു. വ്യാഴാഴ‌്ച പവന‌് കാൽ ലക്ഷം കടന്ന വില, 80 രൂപകൂടി വര്‍ധിച്ച‌് വെള്ളിയാഴ‌്ച 25,200 രൂപയായി. രാവിലെ ഇത‌് 25,440 രൂപ വരെ എത്തിയിരുന്നെങ്കിലും വൈകിട്ടോടെ അൽപം കുറയുകയായിരുന്നു.
ചിങ്ങത്തിൽ വിവാഹ സീസണ്‍ അടുക്കുമ്പോഴേ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ യുഎസ് ഫെഡറൽ റിസർവ് വൈകാതെ പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന സൂചനയാണ് സ്വർണവില വർധിക്കുകയാണ‌്. ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുറച്ചാല്‍ സാമ്പത്തിക വിപണിയില്‍ ഡോളറിന്റെയും അമേരിക്കന്‍ കടപ്പത്രങ്ങളുടെയും മൂല്യത്തകര്‍ച്ചയുണ്ടായേക്കും എന്ന ആശങ്കയാണ് നിക്ഷേപകര്‍ സ്വര്‍ണത്തിൽ പണം മുടക്കാൻ കാരണം.
അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 407.14 പോയിന്‍റ് താഴ്ന്ന് 39194.49 ലും നിഫ്റ്റി 107.70 പോയിന്‍റ് ഇടിഞ്ഞ് 11724.10 ലും വ്യാപാരം അവസാനിപ്പിച്ചു. മഴയില്‍ ഉണ്ടായ ഗണ്യമായ കുറവാണ് ഓഹരി വിപണിയിലെ നഷ്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിപണി വിലയിരുത്തുന്നത്. ഓഹരി വിപണിയില്‍ ഇടിവുണ്ടാകുന്നതും സ്വര്‍ണത്തിന് നേട്ടമുണ്ടാക്കുന്ന ഘടകമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..