22 December Sunday

സ്വര്‍ണവില കുതിക്കുന്നു; പവന് 520 രൂപ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കൊച്ചി > റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നേറുകയാണ്‌. ഗ്രാമിന്‌ 65 രൂപയും പവന്‌ 520 രൂപയുമാണ്‌ കൂടിയത്‌. ഇതോടെ പവന്‌ 58,880 രൂപ എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7360 രൂപയാണ്‌.

ഒക്ടോബർ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്റെ വില. പത്തിന് 56,200 രൂപയായി താഴുയും ചെയ്തു. എന്നാൽ തുടര്‍ന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു. ഈ വന്‍ വിലകയറ്റത്തോടെ പവന്‍ വില 59000 കടക്കുമെന്നാണ്‌ കരുതുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top