08 September Sunday

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് കുറഞ്ഞത് 800 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ വിപണിവില 50, 400 ആയി. രാവിലെ വ്യത്യാസമില്ലാതെ നിന്നിരുന്ന സ്വർണവില ഉച്ചയോടെയാണ് കുറഞ്ഞത്. നാലു ​ദിവസം കൊണ്ട് ആകെ 3,760 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

55,000 കടന്ന സ്വർണവിലയാണ് കുറഞ്ഞ് 50,000ത്തിൽ താഴെയെത്തിയത്. കഴിഞ്ഞ കുറച്ചുമാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 51, 200 രൂപയായിരുന്നു ഇന്നലത്തെ വില. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിതീരുവ കുറച്ചതിനു ശേഷം ഒറ്റയടിക്ക് 2,200 രൂപയുടെ ഇടിവ് വിലയിൽ രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയായി. വെള്ളിയുടെയും വില കുറഞ്ഞിട്ടുണ്ട്. 89 രൂപയാണ് ഒരു ​ഗ്രാം വെള്ളിയുടെ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top