കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 760 രൂപ കൂടി. ഇതോടെ വില വീണ്ടും 52,000 കടന്നു. 52, 520 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 51, 760 രൂപയായിരുന്നു. ഗ്രാമിന് 95 രൂപ വർധിച്ച് വില 6,565ലെത്തി. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 ആയി ഉയർന്ന് റെക്കോർഡിട്ടിരുന്നു. തീരുവ കുറച്ചതിനുശേഷം സ്വർണവില ഇടിയുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയിരുന്നു. തുടർന്ന് അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വർധിച്ചത്. 24 കാരറ്റ് സ്വർണത്തിന് 57,296 രൂപയും 18 കാരറ്റ് സ്വർണത്തിന് 42, 976 രൂപയുമാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..