21 December Saturday

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കൊച്ചി > സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് വില 56, 800ലെത്തി. ഇന്നലെ 56, 40 രൂപയായിരുന്നു വില. ​ഗ്രാമിന് 50 രൂപ കൂടി 7, 100ലെത്തി. കഴിഞ്ഞ മാസം സ്വര്‍ണവില റെക്കോര്‍ഡ് തുകയായ 56, 800ലെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ നേരിയ ഇടിവ് വന്നിരുന്നു.

ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 2,659 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണത്തിന് 61,960 രൂപയും 18 കാരറ്റിന് 46,472 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത്. വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 101 രൂപയാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top