കൊച്ചി > സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന്റെ വില 58,000 കടന്നു. ഇന്ന് 320 രൂപയാണ് കൂടിയത്. ഇന്നലെ 57,920 രൂപയായിരുന്നു വില. ഗ്രാമിന് 40 രൂപ കൂടി 7,280 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്തുദിവസത്തിനിടെ സ്വർണത്തിന് 2000ത്തോളം രൂപയാണ് കൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..