കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. സ്വർണവില 58,520 രൂപയിലെത്തി. ഇന്നലെ 58,880 രൂപയായിരുന്നു വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി.
ഒക്ടോബർ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവന്റെ വില. പത്തിന് 56,200 രൂപയായി താഴുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു. വില 59000 കടക്കുമെന്നു കരുതിയ സാഹചര്യത്തിലാണ് നേരിയ ഇടിവ്. 24 കാരറ്റിന് 63,840 രൂപയും 18 കാരറ്റിന് 47,880 രൂപയുമാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 107 രൂപയാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..