കൊച്ചി > സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. പവന് ഇന്ന് 320 രൂപ കൂടി. 57,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഇന്നലെ 56,720 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 40 രൂപ കൂടി 7,130 രൂപയായി. 24 കാരറ്റ് സ്വർണത്തിന് 62, 224 രൂപയും 18 കാരറ്റിന് 46,672 രൂപയുമാണ് വില.
രണ്ട് ദിവസം വിലയിൽ നേരിയ കുറവുണ്ടായതിനു ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. കഴിഞ്ഞ മാസം വില ഉയർന്ന് സർവകാല റെക്കോർഡായ 58,960ലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..