21 November Thursday

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 560 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 560 രൂപ കുറഞ്ഞു. 59,080 ആണ് നിലവിലെ വില. ഇന്നലെ പവന് 59, 640 രൂപയായിരുന്നു വില.​ ​ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,385 രൂപയായി. മൂന്നുദിവസംകൊണ്ട് പവന് 1120 രൂപ വർധിച്ചിരുന്നു. 60, 000 എന്ന റെക്കോർഡ് തുകയിലേക്ക് എത്തുന്നതിനിടെയാണ് വിലയിൽ നേരിയ ഇടിവ് വന്നത്. ഒരുമാസത്തിനുള്ളിൽ 3000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. പുതിയവിലയിൽ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 64,555 രൂപയോളം വേണ്ടിവരും.

അന്താരാഷ്ട്ര വിപണിയിൽ വീണ്ടും വില ഉയർന്നതാണ് സംസ്ഥാനത്തും വില വർധിപ്പിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, യുഎസിലെ ഒക്ടോബർ പണപ്പെരുപ്പ് നിരക്ക് കുറയുകയാണെങ്കിൽ ഫെഡ് റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചന തുടങ്ങിയവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top