29 November Friday

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 560 രൂപ കൂടി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ​ഗ്രാമിന് 70 രൂപ കൂടി 7,160 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,638 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,858 രൂപയും 24 കാരറ്റിന് 7,811 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 100 രൂപയാണ്.

സ്വർണവിലയിൽ  വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ്  ഈ ആഴ്ച സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി. 
 
ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280

● 9-11-2024: 58,200

● 10-11-2024: 58,200

● 11-11-2024: 57,760

● 12-11-2024: 56,680

● 13-11-2024: 55,480

 ● 14-11-2024: 55,560

● 15-11-2024: 55,480

● 16-11-2024: 56,360

● 17-11-2024: 55,480

● 18-11-2024: 55,960

● 19-11-2024: 56,520

● 20-11-2024: 56,920

● 21-11-2024: 57,160

● 22-11-2024: 57,800

● 23-11-2024: 58,400

● 24-11-2024: 58,400

● 25-11-2024: 57,600

● 26-11-2024: 56,640

● 27-11-2024: 56,840

● 28-11-2024: 56,720

● 28-11-2024: 57,280
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top