കൊച്ചി> രാജ്യത്തിന്റെ സാമ്പത്തികശക്തിയുടെയും അന്താരാഷ്ട്ര സാമ്പത്തികബാധ്യത നിറവേറ്റാനുള്ള കഴിവിന്റെയും അളവുകോലായി കണക്കാക്കുന്ന വിദേശനാണ്യ (ഫോറെക്സ്) കരുതൽശേഖരം വീണ്ടും താഴ്ന്നു. നവംബർ ഒന്നിന് അവസാനിച്ച ആഴ്ചയിൽ 267.5 കോടി ഡോളർ താഴ്ന്ന് 68,213 കോടിയിലെത്തി.
സെപ്തംബർ 27ന് അവസാനിച്ച ആഴ്ചയിൽ ഇത് 70,488.5 കോടി ഡോളർ എന്ന റെക്കോഡ് ഉയർച്ചയിലായിരുന്നു.
ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതും വിദേശനാണ്യ കരുതൽശേഖരത്തിൽ തുടർച്ചയായി ഇടിവുണ്ടാക്കുകയാണ്. റെക്കോഡ് നിരക്കുമായി ഒത്തുനോക്കുമ്പോൾ പുതിയ കണക്കിൽ 2275.5 ഡോളറാണ് കുറവ്.
കരുതൽശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 390.2 കോടി കുറഞ്ഞ് 58,984.9 കോടി ഡോളറായി. സ്വർണത്തിന്റെ കരുതൽശേഖരം 122.4 കോടി ഡോളർ വർധിച്ച് 6975.1 കോടി ഡോളറായെന്നും റിസർവ് ബാങ്ക് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..