24 November Sunday

സ്വര്‍ണത്തിന്‌ വീണ്ടും പവന് 32,000

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020


കൊച്ചി
സംസ്ഥാനത്ത് സ്വർണവിലയിൽ  വീണ്ടും വൻ കുതിപ്പ്‌; പവന്‌ 32,000 രൂപയും ​ഗ്രാമിന് 4000 രൂപയുമായി.  ബുധനാഴ്ച 720 രൂപയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ കൂടി. തുടർച്ചയായ നാലാംദിവസമാണ് വർധന. ഫെബ്രുവരി 24നാണ്  പവൻവില 32,000 രൂപയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസം  480 രൂപ കുറഞ്ഞ് 31,520 ആയി. 
ഈവർഷം ഇതുവരെ പവന് 3000 രൂപ വർധിച്ചു. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു വില.

കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നു.  കഴിഞ്ഞയാഴ്ച ട്രോയ് ഔൺസിന് 1700 ഡോളർവരെ ഉയർന്നു. ബുധനാഴ്ച വില 1642 ഡോളറായി കുറഞ്ഞെങ്കിലും രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞ്‌ സ്വർണവില ഇന്ത്യയിൽ കൂടുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top