23 December Monday

സ്വർണവില ഉയർന്നു; പവന് 120 രൂപയുടെ വർധന

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,340 രൂപയായി. പവന് 50,720 രൂപയായി ഉയർന്നു.

ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണ നിരക്ക് പവന് 50,400 രൂപയായിരുന്നു. ജൂലൈ 26നാണ് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ ശനി പവന് 200 രൂപ ഉയർന്നു.

ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം ഒറ്റയടിക്ക് 2,200 രൂപയുടെ ഇടിവ് വിലയിൽ രേഖപ്പെടുത്തിയിരുന്നു.  വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 89 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top