03 November Sunday

ബിആർഒയിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) വിവിധ തസ്‌തികകളിൽ നിയമനത്തിന്‌ വിജ്ഞാപനം പുറത്തിറക്കി. ആകെ 466 ഒഴിവുണ്ട്‌.  ഇന്ത്യയിലുടനീളം (പ്രാഥമികമായി അതിർത്തി പ്രദേശങ്ങളിൽ)  പോസ്‌റ്റിങ്‌ ഉണ്ടാകും.
തസ്‌തികകളും ഒഴിവും: ഡ്രോട്ട്‌സ്മാൻ 15 (കറന്റ്‌  15, ബാക്ക്‌ലോഗ്‌ (പിഡബ്ല്യുബിഡി 1), സൂപ്പർവൈസർ (അഡ്‌മിനിസ്‌ട്രേഷൻ 2),  ടർണർ 10, മെഷിനിസ്‌റ്റ്‌ 1, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്‌  (ഒജി) 417, ഡ്രൈവർ റോഡ്‌ റോളർ 2(ഒജി –-  ബാക്ക്‌ലോഗ്‌), ഓപ്പറേറ്റർ എക്‌സ്‌കവേറ്റിങ്‌ മെഷിനറി  18 (കറന്റ്‌ –-9, ബാക്ക്‌ലോഗ്‌ 9).

അപേക്ഷിക്കുന്ന തസ്തികയെ ആശ്രയിച്ചാണ്‌ വിദ്യാഭ്യാസ യോഗ്യതകൾ.  മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്) മുതൽ ഹയർസെക്കൻഡറി (12-ാം ക്ലാസ്), ബന്ധപ്പെട്ട ട്രേഡുകളിലെ ഐടിഐ സർട്ടിഫിക്കറ്റുകൾ എന്നിവ മിനിമം യോഗ്യതകളാണ്‌. ചില തസ്‌തികകൾക്ക്‌  സാങ്കേതിക വൈദഗ്ധ്യവും തൊഴിൽപരിചയവും ആവശ്യമാണ്‌.  

പ്രായപരിധി:  18 –- 27 വയസ്‌.  സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്‌. അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗത്തിന്‌ 50 രൂപ. എസ്‌സി/എസ്‌ടി വിഭാഗത്തിന്‌ ഫീസില്ല. ശാരീരികക്ഷമാത പരിശോധന (പിഇടി), പ്രാക്ടിക്കൽ/ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  സെപ്തംബർ 9വരെ അപേക്ഷിക്കാം.  വെബ്സൈറ്റ്: www.bro.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top