22 December Sunday

സിഎംപിഎഫ്‌ഒയിൽ 
ഗ്രൂപ്പ്‌ ബി & സി റിക്രൂട്ട്‌മെന്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കൽക്കരി മൈൻസ് പ്രൊവിഡന്റ്‌ ഫണ്ട് ഓർഗനൈസേഷൻ (സിഎംപിഎഫ്‌ഒ) ഗ്രൂപ്പ് ബി & സി (ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ & സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌) ഒഴിവുകളിൽ നിയമനംനടത്തുന്നു. ആകെ 136 ഒഴിവുണ്ട്‌. തസ്‌തികകളും ഒഴിവും:  ജൂനിയർ ഹിന്ദി വിവർത്തകൻ    10, യോഗ്യത: ബിരുദാനന്തര ബിരുദം (ഇംഗ്ലീഷിനൊപ്പം ഹിന്ദി), സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌ (എസ്എസ്എ)    126. യോഗ്യത:  കംപ്യൂട്ടറിൽ ബിരുദം  (ഇംഗ്ലീഷിൽ മിനിട്ടിൽ 35 വാക്ക്‌ ടൈപ്പിങ്‌വേഗം/ഹിന്ദിയിൽ 30 വാക്ക്‌). ഓൺലൈനായി  സെപ്‌തംബർ 6വരെ അപേക്ഷിക്കാം.  പ്രായപരിധി:   ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (ഗ്രൂപ്പ് ബി)  : 18–-30 വയസ്‌. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌ (ഗ്രൂപ്പ് സി)  18–- 27 വയസ്‌. നിയമാനുസൃത ഇളവുകൾ ലഭിക്കും.  വെബ്‌സൈറ്റ്‌: www.starrating.coal.gov.in/cmpfo.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top