ന്യൂഡൽഹി> ഡൽഹി സർവകലാശാല വിവിധ വിഷയങ്ങളിലായി പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ നിയമനം നടത്തുന്നു. മൂന്ന് തസ്തികകൾക്കും യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി/പിഎച്ച്ഡി നേടിയിരിക്കണം. അപേക്ഷാ ഫീസ്: ജനറൽ : 2000 രൂപ. ഒബിസി/ഇഡബ്ല്യുഎസ്, സ്ത്രീകൾ: 1500 രൂപ. എസ്‌സി/എസ്‌ടി : 1000 രൂപ. ഭിന്നശേഷിക്കാർ : 500 രൂപ. ഓൺലൈനായി ഒക്ടോബർ 24 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബർ എട്ടുമുതൽ ലഭ്യമാകും. വെബ്‌സൈറ്റ്: www.du.ac.in/index.php.
വിഭാഗങ്ങളും ഒഴിവും
● പ്രൊഫസർ-145
● അസിസ്റ്റന്റ് പ്രൊഫസർ-116
● അസോസിയേറ്റ് പ്രൊഫസർ-313
ഗാർഗി കോളേജിൽ ഒഴിവുള്ള തസ്‌തികകളിലേക്കാണ് അസോറിയേറ്റ് പ്രൊഫസർമാരുടെ നിയമനം. 3 ഒഴിവ് വിശദാംശങ്ങൾ: നരവംശശാസ്ത്രം 2, അറബി 6, സസ്യശാസ്ത്രം 8, ബുദ്ധമത പഠനം 8, ഫിനാൻസ് & ബിസിനസ് ഇക്കണോമിക്സ് (F & BE) 10, ക്ലസ്റ്റർ ഇന്നൊവേഷൻ സെന്റർ (സിഐസി) 6, വാണിജ്യം 7, കിഴക്കൻ ഏഷ്യൻ പഠനം 5, സാമ്പത്തികശാസ്ത്രം 16, വിദ്യാഭ്യാസം 12, ഇലക്ട്രോണിക് സയൻസ് 5, ഇംഗ്ലീഷ് 5, പരിസ്ഥിതി പഠനം 2, ജനിതകശാസ്ത്രം 2, ഭൂമിശാസ്ത്രം 4, ജിയോളജി 5, ജർമനിക് & റൊമാൻസ് സ്റ്റഡീസ് (GRS) 9, ചരിത്രം 11, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമാറ്റിക്സ് & കമ്യൂണിക്കേഷൻ (IIC) 2.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..