30 December Monday

ഗെയിലിൽ 391 നോൺ 
എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി 391 നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. തസ്‌തികകളും ഒഴിവും: ജൂനിയർ എൻജിനിയർ (കെമിക്കൽ)    2, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ)    1, ഫോർമാൻ (ഇലക്‌ട്രിക്കൽ)    1, ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ)    14, ഫോർമാൻ (സിവിൽ)    6, ജൂനിയർ സൂപ്രണ്ട് (ഔദ്യോഗിക ഭാഷ) [പോസ്റ്റ് കോഡ്-6]    5, ജൂനിയർ രസതന്ത്രജ്ഞൻ    8, ജൂനിയർ അക്കൗണ്ടന്റ്‌    14, ടെക്നിക്കൽ അസിസ്റ്റന്റ്‌ (ലബോറട്ടറി)    3, ഓപ്പറേറ്റർ (കെമിക്കൽ)    73, ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)    44, ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ)    45, ടെക്നീഷ്യൻ (മെക്കാനിക്കൽ)    39, ടെക്നീഷ്യൻ (ടെലികോം & ടെലിമെട്രി)    11, ഓപ്പറേറ്റർ (ഫയർ)    39, ഓപ്പറേറ്റർ (ബോയിലർ)    8, അക്കൗണ്ട്സ് അസിസ്റ്റന്റ്‌    13,ബിസിനസ് അസിസ്റ്റന്റ്‌    65.

 ജനറൽ, ഇഡബ്ല്യുഎസ്‌, ഒബിസി   (എൻസിഎൽ) വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ കൺവീനിയൻസ് ഫീയും നികുതിയും ഒഴികെ  50 രൂപ/- റീഫണ്ട്ചെയ്യാത്ത അപേക്ഷാ ഫീസ് നൽകണം. എസ്‌സി, എസ്‌ടി, പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല.   കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി), ട്രേഡ് ടെസ്റ്റ്/സ്‌കിൽ ടെസ്റ്റ്/കംപ്യൂട്ടർ പ്രാവീണ്യം ടെസ്റ്റ്/ട്രാൻസ്ലേഷൻ ടെസ്റ്റ്, പ്രമാണ പരിശോധന, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. സെപ്‌തംബർ ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.gailonline.comൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top