08 September Sunday

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ കരാർ നിയമനം; കേരളത്തിലും അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുണ്ട്. എട്ട് ഒഴിവ് കേരളത്തിലാണ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കേരളത്തിലെ ഒഴിവുകൾ

● ബിസിനസ് ഡവലപ്മെന്റ്‌ എക്സിക്യുട്ടീവ്‌: ഒഴിവ് -5 (കൊല്ലം, എറണാകുളം, കണ്ണൂർ, മഞ്ചേരി). യോഗ്യത: ബിരുദവും ഫാർമ പ്രോഡക്ട്സ് സെയിൽസിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 37 വയസ്‌.

● ബിസിനസ് ഡവലപ്മെന്റ്‌ എക്സിക്യുട്ടീവ്-/സർവീസ് എക്‌സിക്യൂട്ടീവ്: ഒഴിവ് -1 (തിരുവനന്തപുരം/ കൊച്ചി). യോഗ്യത: ഡിപ്ലോമ/ബിരുദവും ഫാർമ പ്രോഡക്ട്സ് സെയിൽസ്/ മാർക്കറ്റിങ്/ ബിസിനസ് ഡിവലപ്മെന്റ്‌/ അവേർനെസ് ക്യാമ്പയിൻ/സർവീസിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്

● അക്കൗണ്ട്സ് ഓഫീസർ: ഒഴിവ്- 2. യോഗ്യത: സിഎ/സിഎംഎ ഇന്റർ/എംകോം/എംബിഎയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 37 കവിയരുത്.

കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, അസം, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലാണ് ഒഴിവ്. ഹിന്ദി ട്രാൻസ്ലേറ്റർ, ഏരിയസെയിൽസ് മാനേജർ, ബിസിനസ് ഡവലപ്മെൻ്റ് എക്‌സിക്യുട്ടീവ്, ഏരിയ സെയിൽസ് മാനേജർ, അസിസ്റ്റന്റ്‌ റീജണൽ മാനേജർ, ഡെപ്യൂട്ടി റീജണൽമാനേജർ, അഡ്മിൻ അസിസ്റ്റന്റ്‌, പ്രോജക്ട്‌ കോ-–-ഓർഡിനേറ്റർ, സെന്റർ മാനേജർ, ഡയാലിസിസ് ടെക്‌നീഷ്യൻ, ജൂനിയർ/ സീനിയർ അസിസ്റ്റന്റ്ഡയാലിസിസ് ടെക്നീഷ്യൻ, അക്കൗണ്ട്സ് കം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്‌തികകളിലാണ് ഒഴിവ്.

മഹാരാഷ്ട്രയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ, ജൂനിയർ/സീനിയർ/അസിസ്റ്റന്റ് ഡയാലിസിസ് ടെക്നീഷ്യൻ, അക്കൗണ്ട്സ് കം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലായി 1206 ഒഴിവുണ്ട്. പ്രവൃത്തിപരിചയത്തിൻ്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.lifecarehll.com  വെബ്സൈറ്റിൽ. അപേക്ഷ തപാലിലോ ഇ- –-മെയിലിലോ അയയ്ക്കാം. അവസാന തീയതി: ജൂലൈ 17.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top