22 December Sunday

വ്യോമസേനയിൽ 182 സിവിലിയൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ഇന്ത്യൻ എയർഫോഴ്‌സിൽ സിവിലിയൻ (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 182 ഒഴിവുണ്ട്. ലോവർ ഡിവിഷൻ ക്ലാർക്ക് -158, ഹിന്ദി ടൈപ്പിസ്റ്റ് -18, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ -6 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവ്. വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമാണ് അവസരം.

സ്റ്റേഷൻ/ യൂണിറ്റുകൾ: വെസ്റ്റേൺ എയർകമാൻഡ്, ഹെഡ് ക്വാർട്ടേഴ്‌സ് ട്രെയിനിങ് കമാൻഡ്, ഹെഡ് ക്വാർട്ടേഴ്‌സ് മെയിന്റനൻസ് കമാൻഡ്, ഹെഡ് ക്വാർട്ടേഴ്‌സ് സെൻട്രൽ എയർ കമാൻഡ്, ഹെഡ് ക്വാർട്ടേഴ്‌സ് ഈസ്റ്റേൺ കമാൻഡ്, സെൻട്രൽ അക്കൗണ്ട് ഓഫീസ്, സ്റ്റേഷൻ റെയ്‌സ് കോഴ്സ്, റെക്കോഡ് ഓഫീസ്.

യോഗ്യത: ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്  തസ്തികകളിലേക്ക് പന്ത്രണ്ടാം ക്ലാസ്  ജയവും മിനിറ്റിൽ 35 ഇംഗ്ലീഷ്‌ വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് വേഗം.

സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: പത്താംക്ലാസ്  ജയം/തത്തുല്യവും സിവിൽ ഡ്രൈവിങ് ലൈസൻസും (ലൈറ്റ്, ഹെവി വെഹിക്കിൾസ്).ഡ്രൈവിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരി ചയവും മോട്ടോർ മെക്കാനിസത്തെക്കുറിച്ച് അറിവും വേണം. എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും മാധ്യമമുണ്ട്‌. ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവേർനെസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. സിവിൽ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക് ഇതിനുപുറമേ പ്രായോഗിക  അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാകും.

ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പ് ചെയ്ത് അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അതത് സ്റ്റേഷൻ/യൂണിറ്റ് ഓഫീസ് വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. സ്വന്തം മേൽവിലാസമെഴുതി, പത്തുരൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപക്ഷിക്കണം.  അവസാന തീയതി: സെപ്‌തംബർ 1. വെബ്‌സൈറ്റ്‌: www.indianairforce.nic.inഞെഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും മാധ്യമമുണ്ട്‌. ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവേർനെസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. സിവിൽ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക് ഇതിനുപുറമേ പ്രായോഗിക  അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാകും.

ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പ് ചെയ്ത് അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അതത് സ്റ്റേഷൻ/യൂണിറ്റ് ഓഫീസ് വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. സ്വന്തം മേൽവിലാസമെഴുതി, പത്തുരൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപക്ഷിക്കണം.  അവസാന തിയതി: സെപ്‌തംബർ 1. വെബ്‌സൈറ്റ്‌: www.indianairforce.nic.in.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top