22 December Sunday

ഇന്ത്യൻ ബാങ്കിൽ 
1500 അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കേന്ദ്ര പൊതുമേഖലയിൽപ്പെടുന്ന ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ബാങ്ക് വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളുണ്ട് (കേരളത്തിൽ 44 ഒഴിവുണ്ട്‌). ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശികഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ ‘ഓൺ ദ ജോബ്' പരിശീലനം ലഭിക്കും. ഗ്രാമീണ ബ്രാഞ്ചുകളിൽ 12,000 രൂപയും നഗരങ്ങളിലെ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപൻഡ്. മറ്റ് അലവൻസുകളില്ല.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രായപരിധി: 2024 ജൂലൈ ഒന്നുപ്രകാരം  20-28 വയസ്‌. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്‌.

അപേക്ഷകർ www.nats.education.gov.in എന്ന അപ്രന്റീസ്‌ഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷാഫീസ് 500 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഫീസില്ല. വിശദ വിജ്ഞാപനം www.indianbank.in/careersൽ ലഭിക്കും.

2024 –25 വർഷത്തേക്കുള്ള അപ്രന്റീസ് പരിശീലനത്തിന് ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.ഒബ്ജക്ടീവ്‌ മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, പ്രാദേശിക ഭാഷ പരിജ്ഞാന ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റിൽ റീസണിങ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കംപ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഫിനാൻഷ്യൽ അവയർനെസ് എന്നിവയിൽ 100 ചോദ്യങ്ങൾ (100 മാർക്ക്‌). പരമാവധി 60 മിനിറ്റ് സമയം അനുവദിക്കും.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്. കുടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ. വെബ്‌സൈറ്റ്‌:  www.indianbank.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top