08 September Sunday

ഹരിതവിഷയം: എം എസ് എഫ് നേതാവ് പി പി ഷൈജലിനെ ലീഗ് പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


മലപ്പുറം> ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച എം എസ് എഫ് നേതാവ് പി പി ഷൈജലിനെ മുസ്‌ലീം ലീഗിൽനിന്ന്‌  പുറത്താക്കി.

മുന്‍ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമാണ്‌ പി പി ഷൈജൽ. വയനാട്ടിലെ പ്രളയ ഫണ്ട് വെട്ടിപ്പിലും നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു.

മുസ്ലീം ലീഗ്‌ ജില്ലാ നേതാക്കൾ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട്‌ നടത്തിയെന്ന് ആരോപിച്ച് പി പി ഷൈജൽ രംഗത്തെത്തി. ലീഗ്‌ അച്ചടക്ക നടപടിയെടുത്തത്തിനു പിന്നാലെയായിരുന്നു ഷൈജൽ രംഗത്തെത്തിയത്.

ജില്ല സെക്രട്ടറി യഹ്യാഖാൻ തലക്കൽ തട്ടിപ്പിന്‌ നേതൃത്വം നൽകുന്നുവെന്നും ലീഗിനെ ഭരിക്കുന്നത്‌ മാഫിയയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്ലീം ലീഗ്‌ ജില്ലാ പ്രവർത്തക സമിതി അംഗവും എം എസ്‌ എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായിരുന്നു ഷൈജൽ. ഹരിത ഭാരവാഹികളെ പിന്തുണച്ച്‌ പ്രതികരിച്ച ഷൈജലിനെ നേരത്തെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top