08 September Sunday

ജിഎസ്ടി വകുപ്പിൽ കായികതാരങ്ങൾക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

-ജിഎസ്ടി വകുപ്പ് ബംഗളൂരു മേഖലയിൽ സ്പോർട്സ് ക്വാട്ടയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടാക്സ് അസിസ്റ്റനറ്, ഹവിൽദാർ, തസ്തികകളിലാണ് ഒഴിവ്. ഹോക്കി, ക്രിക്കറ്റ്, ബാ്സകറ്റ്ബോൾ, കബഡി എന്നീ ഇനങ്ങളിൽ മികവുതെളിയിച്ച താരങ്ങൾക്കാണ് അവസരം. ദേശീയ/അന്തർദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ/ രാജ്യത്തെ പ്രതിനിധീകരിച്ചവർ, അന്തർസർവകലാശാല സ്പോർട്സ് ബോർഡ് നടത്തുന്ന ടൂർണമെന്റുകളിൽ സർവകലാശാലയെ പ്രതിനിധീകരിച്ചവർ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷണൽ സ്കൂൾ സ്പോർട്സ്/ഗെയിംസ് മത്സരങ്ങളിൽ പങ്കെടുത്തവർ, നാഷണൽ ഫിസിക്കൽ എഫിഷൻസി ഡ്രൈവിൽ പുരസ്കാരം നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 31. വിശദവിവരത്തിന് www.gstkarnataka.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top