08 September Sunday

35 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

35 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി. തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസി. പ്രൊഫസർ ഇൻ കാർഡിയോളജി, എൻഡോക്രൈനോളജി, സർവകലാശാലകളിൽ സിസ്റ്റം മാനേജർ, കെഎസ്‌ഇബിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (നേരിട്ട്‌, തസ്തികമാറ്റം), വാട്ടർ അതോറിറ്റിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2, വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടർണിങ്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ, കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മെറ്റീരിയൽസ് മാനേജർ (പാർട്ട് 1 ജനറൽ കാറ്റഗറി), ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ.

ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം, തസ്തികമാറ്റം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്). സ്പെഷ്യൽ റിക്രൂട്ട്മെന്റ്  ജില്ലാതലം: എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗം), മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം). ഇടുക്കി, പാലക്കാട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികവർഗം). കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (കേരളത്തിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിലുള്ള ആരോഗ്യവാൻമാരും സാക്ഷരരും ആയ യുവാക്കൾ). അസാധാരണ ഗസറ്റ് തീയതി 15.07.2024. അവസാന തീയതി  ആഗസ്ത് 14. വിശദവിവരങ്ങൾ വെബ്സൈറ്റിലും ജൂലൈ 15 ലക്കം പിഎസ്‍സി ബുള്ളറ്റിനിലും ലഭിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top