08 September Sunday

റെയിൽവേയിൽ ജോലി;ആർആർസി നിയമനം: 2424 അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (ആർആർസി), സെൻട്രൽ റെയിൽവേ വിജ്ഞാപനം. 2424 ഒഴിവുണ്ട്.  ഡിവിഷനും ഒഴിവും:  മുംബൈ ക്ലസ്റ്റർ : കാര്യേജ്‌ & വാഗൺ (കോച്ചിംഗ്) വാദി ബന്ദർ–- 258, കല്യാൺ ഡീസൽ ഷെഡ്–- 50,  കുർള ഡീസൽ ഷെഡ് –- 60, സീനിയർ ഡിഇഇ (TRS) കല്യാൺ    –- 124,  കുർള–- 192, പരേൽ വർക്ക്ഷോപ്പ് –- 303, മാതുംഗ വർക്ക്ഷോപ്പ് –- 547, എസ് ആൻഡ് ടി വർക്ക്ഷോപ്പ്, ബൈകുള –- 60. ഭൂസാവൽ ക്ലസ്റ്റർ: കാര്യേജ്‌ & വാഗൺ ഡിപ്പോ –-    122, ഇലക്ട്രിക് ലോക്കോ ഷെഡ്, ഭൂസാവൽ –- 80, ഇലക്ട്രിക് ലോക്കോമോട്ടീവ് വർക്ക്ഷോപ്പ്, ഭൂസാവൽ –-118, മന്മദ് വർക്ക്ഷോപ്പ് –- 51, ടിഎംഡബ്ല്യു  നാസിക് റോഡ് –- 47. പുണെ ക്ലസ്റ്റർ: കാര്യേജ്‌ & വാഗൺ ഡിപ്പോ –-31, ഡീസൽ ലോക്കോ ഷെഡ് –-121, ഇലക്ട്രിക് ലോക്കോ ഷെഡ് ഡൗണ്ട്–- 40. നാഗ്പൂർ ക്ലസ്റ്റർ: ഇലക്ട്രിക് ലോക്കോ ഷെഡ്, അജ്നി–-48, കാര്യേജ്‌ & വാഗൺ ഡിപ്പോ–- 63, മെൽപ് അജ്നി –- 33. സോലാപൂർ ക്ലസ്റ്റർ: കാര്യേജ്‌ & വാഗൺ ഡിപ്പോ –-    55, കുർദുവാദി വർക്ക്ഷോപ്പ് –- 21.  യോഗ്യത:  പത്താം ക്ലാസ് പരീക്ഷ കുറഞ്ഞത് 50% മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എൻസിവിടി) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എസ്‌സിവിടി)  ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ്.  അപേക്ഷാ ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി :  100 രൂപ.  എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീ: ഫീസില്ല.  പ്രായപരിധി: 15 – 24  വയസ് (2024 ജൂലൈ 15 പ്രകാരം). നിയമാനുസൃത വയസ്സിളവ്. മെട്രിക്കുലേഷനിലും ഐടിഐയിലും  ലഭിച്ച മാർക്കിന്റെ ശരാശരി എടുത്ത് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.  വെബ്സെെറ്റ്: www.rrccr.com. ആഗസ്ത്  15ന് വെെകിട്ട് 5വരെ  അപേക്ഷിക്കാം. 

കായികതാരങ്ങൾക്ക്  അപേക്ഷിക്കാം

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക്‌ അവസരം.  ആകെ ഒഴിവ്: 49.  ഗ്രൂപ്പ് 'സി' ലെവൽ -2/ലെവൽ- 3 –- 16, ഗ്രൂപ്പ് 'ഡി' ലെവൽ -1 –- 33. യോഗ്യത: ഗ്രൂപ്പ് 'സി' ലെവൽ -2/ലെവൽ -3: പ്ലസ്‌ 2 ജയം. ഗ്രൂപ്പ് 'ഡി' ലെവൽ -1:  പത്താം ക്ലാസ്/ഐടിഐ ജയം. പ്രായപരിധി: 18–-25 വയസ്‌   (01-–-01- –-2025 പ്രകാരം).  അപേക്ഷ ഫീസ്: യുആർ/ഒബിസി:   500 രൂപ. എസ്‌സി/എസ്‌ടി/വിമുക്തഭടൻ/വികലാംഗർ (പിഡബ്ല്യുഡി), സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ:   250 രൂപ. -ഐപിഒ അല്ലെങ്കിൽ ബാങ്ക് ഡ്രാഫ്റ്റ് വഴി ഫീസടക്കാം.  ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി : ആഗസ്‌ത്‌ 19ന്‌ വൈകിട്ട്‌ 6 വരെ   (വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, സിക്കിം, ജമ്മു & കാശ്മീർ, ലാഹൗൾ & സ്പിതി ജില്ല, പ്രദേശിലെ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ല, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലക്ഷ്വദീപ് എന്നിവിടങ്ങളിലെ പാംഗി സബ് ഡിവിഷൻ എന്നിവിടങ്ങളിൽ ആഗസ്‌ത്‌ 29-). വെബ്‌സൈറ്റ്‌: www.er.indianrailways.gov.in.  സെൻട്രൽ റെയിൽവേയിൽ 62 ഒഴിവുണ്ട്‌. ലെവൽ 5/4 - –- 5, ലെവൽ 3/2 - –- 16, ലെവൽ 1 –-  41. ആഗസ്‌ത്‌  21-ന്‌ വൈകിട്ട്‌ 6 വരെ അപേക്ഷിക്കാം.  വെബ്‌സൈറ്റ്‌:  www.rrccr.com.

വെബ്സെെറ്റ്: www.www.rrccr.com. അവസാന തീയതി: ആഗസ്‌ത്‌ 15

സായുധ
സേനകളിൽ 450 ഡോക്ടർ 

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഷോർട്ട് സർവീസ് കമീഷൻ വ്യവസ്ഥകൾ പ്രകാരമാണ്‌ നിയമനം. 450 ഒഴിവുണ്ട് (പുരുഷൻ –- -338, വനിത –- -112). യോഗ്യത: എംബിബിഎസ് (പാർട്ട് -I, II) പരമാവധി രണ്ട് അവസരങ്ങൾക്കുള്ളിൽ നേടിയിരിക്കണം.  2024 ആഗസ്‌ത്‌ 15-നുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ചിരിക്കണം. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ നീറ്റ് പിജി നേടിയിരിക്കണം (നിലവിൽ പിജിയുള്ള സിവിലിയൻ ഡോക്ടർമാർ ഒഴികെയുള്ളവർ). മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായം: എംബിബിഎസ് ബിരുദക്കാർ 1995 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും ബിരുദാനന്തര ബിരുദക്കാർ 1990 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം. നീറ്റ് പിജി എൻട്രൻസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടികയനുസരിച്ച്‌ അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ഡൽഹിയിലാകും അഭിമുഖം നടത്തുക. ഫീസ്: 200 രൂപ.  വിശദവിജ്ഞാപനം www.amcsscentry.gov.in  വെബ്സൈറ്റിൽ.  അവസാന തീയതി: ആഗസ്‌ത്‌ 4.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top