19 December Thursday

റെയിൽവേ വിളിക്കുന്നു; 7951 ഒഴിവിൽ ആർആർബി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

റെയിൽവേയിലെ 7951 ഒഴിവുകളിൽ റെയിൽവേ റിക്രൂട്‌മെന്റ്‌ ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ആഗസ്‌ത്‌ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കണം. സെൻട്രലൈസ്‌ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 03/2024.

തസ്‌തികകൾ: കെമിക്കൽ സൂപ്പർവൈസർ (റിസർച്ച്‌), മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർച്ച്‌), ജൂനിയർ എൻജിനിയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്. തെഞ്ഞെടുപ്പ്: രണ്ടുഘട്ടമായി നടത്തുന്ന കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് (സിബിടി) മുഖേന.  ഫീസ്: 500 രൂപ. ഒന്നാ ഘട്ട സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗം, ഇബിസി എന്നിവർക്ക് 250 രൂപ മതി. ഒന്നാംഘട്ട സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും. ഫീസ് ഓൺലൈനായി അടയ്ക്കണം. ബാങ്ക് ചാർജുകൾ ഈടാക്കും. യോഗ്യതയുൾപ്പെടെ അപേക്ഷ അയയ്ക്കു ന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.

തിരുവനന്തപുരത്ത് 
121 ജൂനിയർ എൻജിനിയർ

തിരുവനന്തപുരം ആർആർബിയ്ക്കു കീഴിൽ ജൂ നിയർ എൻജിനീയറുടെ 121 ഒഴിവുണ്ട്.   ഒഴിവുകളും യോഗ്യതയും. ജൂനിയർ എൻജിനിയർ/ ഇലക്ട്രിക്കൽ/ ജനറൽ സർവീസസ്, ജൂനിയർ എൻജിനിയർ/ ഇലക്ട്രി ക്കൽ/ ടിആർഡി: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ.  

ജൂനിയർ എൻജിനിയർ/ സിവിൽ (പി-വേ ആൻഡ് ബ്രിജ്), ജൂനിയർ എൻജിനിയർ/ സിവിൽ (വർക്‌സ് ആൻഡ് റിസർച്): സിവിൽ എൻജിനിയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി സിവിൽ എൻജിനിയറിങ്.

ജൂനിയർ എൻജിനിയർ/ മെക്കാനിക്കൽ (സി ആൻഡ് ഡബ്ല്യു): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്‌ചറിങ്/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ മെഷിനിങ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ടൂൾസ് ആൻഡ് മെഷിനിങ്/ ടൂൾസ് ആൻഡ് ഡൈ മേക്കിങ്/ ഓട്ടോമൊബൈൽ/പ്രൊഡക്ഷൻ എൻജിനിയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.

ജൂനിയർ എൻജിനിയർ/ എസ് ആൻഡ് ടി/ ടെലികമ്യൂണിക്കേഷൻ, ജൂനിയർ എൻജിനിയർ/ എസ് ആൻഡ് ടി/ സിഗ്‌നൽ: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഐടി/ കമ്യൂണിക്കേഷൻ എൻജിനിയറിങ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.

 പ്രായം: 18- –- 36 വയസ്‌. നിയമാനുസൃത ഇളവ്‌.   പ്രധാന വെബ്സൈറ്റുകൾ: . തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in, ബംഗളൂരു: www.rrbbnc.gov.in,ചെന്നൈ : www.rrbchennai.gov.in, മുംബൈ: www.rrbmumbai.gov.in
 

ദക്ഷിണമേഖലയിൽ  2438 അപ്രന്റിസ്

തിരുച്ചിറപ്പള്ളി ആസ്‌ഥാനമായ സതേൺ റെയിൽ വേയുടെ വിവിധ ഡിവിഷനുകളിൽ 2438 അപ്രന്റിസ് ഒഴിവ്. 1-2 വർഷ പരിശീലനത്തിനാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 430 ഒഴിവുകളുണ്ട്. ആഗസ്‌ത്‌ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാറ്റഗറി, വിഭാഗം, യോഗ്യത: എക്സ്- ഐടിഐ കാറ്റഗറി: ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, മെക്കാനിക് മോഗട്ടാർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിൻ്റർ (ജനറൽ), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിംസ്റ്റംസ്‌ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയിന്റനൻസ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), അഡ്വാൻസ്ഡ് വെൽഡർ, ഇൻസ്ട്രുമെന്റ്‌ മെക്കാനിക്, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റ‌ന്റ്: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം 15- –- 24 വയസ്‌.

ഫ്രഷർ കാറ്റഗറി: ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): 50% മാർക്കോടെ പത്താം ക്ലാസ് ജയം; പ്രായം 15- –- 22 വയസ്‌.
മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം. പ്രായം 15- –- 24 വയസ്‌. അർഹർക്ക് മാർക്കിലും പ്രായത്തിലും ഇളവുണ്ട്.  

ഫീസ്: 100 രൂപ ഓൺലൈനായി അടയ്ക്ക ണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. തെരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ. വെബ്‌സൈറ്റ്‌: www.sr.indianrailways.gov.in

കായികതാരങ്ങൾക്ക് അവസരം

മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേക്കു കീഴിൽ സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് ക്വാട്ടയിൽ 12 ഒഴിവ്.  ആഗസ്‌ത്‌ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.  വെബ്‌സൈറ്റ്‌: www.rrccr.com

ഡിസ്പെൻസറി കൺസൽറ്റന്റ്

സതേൺ റെയിൽവേയുടെ പാലക്കാട്ടെ ഹോമിയോ ഡിസ്പെൻസറിയിൽ പാർട്ട്  ടെെം ഹോമിയോപ്പതിക് കൺസൽറ്റന്റ്, കണ്ണൂർ ആയുർവേദ ഡിസ്പെൻസറിയിൽ പാർട്ട്  ടെെം ആയുർവേദിക് കൺസൽറ്റന്റ് ഒഴിവുകൾ. താൽക്കാലിക നിയമനം. ആഗസ്‌ത്‌ 22 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.pbpgt.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top