21 December Saturday

തയ്യൽ തൊഴിലാളികൾക്ക് ജോർദാനിലേക്ക് പറക്കാം; ഒഡെപെക് മുഖേന സൗജന്യ നിയമനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം> കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജോർദാനിലേക്ക് തയ്യൽ തൊഴിലാളികളെ തേടുന്നു. ജോർദാനിലെ പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പാണ് തയ്യൽ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നത്.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം (സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം)
പ്രായം: 35 വയസ്സിൽ താഴെ.
ശമ്പളം: JD 125 (Approx. Rs.15000) + overtime allowance.
വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം.
കോൺട്രാക്ട് പീരീഡ്: 3 വർഷം

താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top