21 December Saturday

ടെറിട്ടോറിയൽ ആർമിയിൽ സോൾജിയറാകാം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

ടെറിട്ടോറിയൽ ആർമിക്കുകീഴിൽ സോൾജിയർമാരാകാൻ അവസരം. ജനറൽ ഡ്യൂട്ടി, ക്ലർക്ക്, ട്രേഡ്‌സ്മാൻ തസ്തികകളിലാണ്‌ അവസരം. നാല്‌ സോണുകളിലായി 2,847 ഒഴിവുണ്ട്‌.

കേരളം ഉൾപ്പെടുന്ന നാലാമത്തെ സോണിൽ 774 ഒഴിവുണ്ട്‌. സോൺ നാലിലെ (രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങൾ) തസ്‌തികകൾ- ജിഡി: 566, ഹെയർ ഡ്രെസ്സർ: 30, ഷെഫ്: 54, കുക്ക് മെസ്: രണ്ട്, ക്ലർക്ക്: 30, എക്വിപ്‌മെന്റ്‌ റിപ്പയറർ: ഏഴ്, ഷെഫ് സ്പെഷ്യൽ: നാല്, ആർട്ടിസാൻ മെറ്റലർജി: നാല്, സ്‌റ്റുവാർഡ്‌: രണ്ട്, മസൈച്ചി: ആറ്, ആർട്ടിസാൻ വുഡ് വർക്ക്: ഒന്ന്, വാഷർമാൻ: 32, ഹൗസ് കീപ്പർ: 36.

മറ്റ്‌ ഒഴിവ്‌ വിശദാംശങ്ങൾ

● സോൺ ഒന്ന്: 1,186
● സോൺ രണ്ട്: 133
● സോൺ മൂന്ന്: 754.

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്‌ടി),  ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് (ബാധകമെങ്കിൽ), മെഡിക്കൽ പരിശോധന, പ്രമാണ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

യോഗ്യത

● സോൾജിയർ ജനറൽ ഡ്യൂട്ടി: പത്താം ക്ലാസ് ജയം, 
പ്രായം: 18 ‐  42 വയസ്‌.
● സോൾജിയർ ക്ലർക്ക്/എസ്‌കെടി (സ്‌റ്റോർ കീപ്പർ ടെക്‌നിക്കൽ): 
60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് വിജയം, പ്രായം: 17.5 ‐ 23 വയസ്‌.
● സോൾജിയർ ടെക്നിക്കൽ: ഫിസിക്‌സ്‌, കെമിസ്‌ട്രി, മാസ്‌ത്‌ 
വിഷയങ്ങൾ പഠിച്ചുള്ള 12-ാം ക്ലാസ് ജയം, പ്രായം: 17.5‐  23 വയസ്‌.
● സോൾജിയർ ട്രേഡ്സ്മാൻ: ട്രേഡ് അനുസരിച്ച്  8/10 ജയം. 
പ്രായം: 18 ‐ 42 വയസ്‌.  

പിഎസ്‌ടി/പിഇടി തീയതി

● മധോപുർ (പഞ്ചാബ്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ലഡാക്ക്, ജമ്മു ആൻഡ്‌ 
കാശ്‌മീർ, പത്താൻകോട്ട്, നവംബർ 10 മുതൽ 24 വരെ
●  ലുധിയാന (പഞ്ചാബ്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: പഞ്ചാബ് (എസ്എഎസ് നഗർ, പത്താൻകോട്ട് എന്നിവ ഒഴികെ),  നവംബർ 10 മുതൽ 24 വരെ
● കൽക്ക (ഹരിയാന)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, പഞ്ച്കുല, എസ്എഎസ് നഗർ, നവംബർ 28 മുതൽ ഡിസംബർ 12 വരെ
● ന്യൂഡൽഹി
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഡൽഹി, ഹരിയാന (പഞ്ച്കുള ഒഴികെ), നവംബർ 28 മുതൽ ഡിസംബർ 12 വരെ
● പിത്തോരാഗഡ് (ഉത്തരാഖണ്ഡ്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഒഡീഷ, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, നവംബർ 12 മുതൽ 27 വരെ
● ദനാപൂർ (ബീഹാർ)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഒഡിഷ, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, നവംബർ 12 മുതൽ 27 വരെ
● കോലാപൂർ (മഹാരാഷ്ട്ര)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഗോവ, പോണ്ടിച്ചേരി, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, കർണാടക, നവംബർ 4 മുതൽ 16 വരെ
● കോയമ്പത്തൂർ (തമിഴ്നാട്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: കോയമ്പത്തൂർ (തമിഴ്നാട്), നവംബർ 4 മുതൽ 16 വരെ
● ബെലഗാവി (കർണാടക)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ബെലഗാവി (കർണാടക), നവംബർ 4 മുതൽ 16 വരെ
● ദേവ്‌ലാലി (മഹാരാഷ്ട്ര)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ദേവ്‌ലാലി (മഹാരാഷ്ട്ര), നവംബർ 4 മുതൽ 16 വരെ
● ശ്രീ വിജയപുരം (ആൻഡമാൻ & നിക്കോബാർ)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: പശ്ചിമ ബംഗാൾ, ആൻഡമാൻ & നിക്കോബാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, നവംബർ 4 മുതൽ 16 വരെ.

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി)

● ഉയരം: ജനറൽ –160 സെ.മീ
ഹിമാലയൻ സംസ്ഥാനങ്ങൾ: 157 സെന്റീമീറ്റർ
● നെഞ്ച്: കുറഞ്ഞത് 82 സെന്റീമീറ്റർ വികസിപ്പിച്ചത് (77 സെന്റീമീറ്റർ വികസിപ്പിക്കാത്തത്)
● ഭാരം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി)

മൈൽ ഓട്ടം
 18–30 വയസ്‌: 5 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കുക
 31–42 വയസ്‌: 6 മിനിറ്റ് 15 സെക്കൻഡിൽ പൂർത്തിയാക്കുക

പുൾ-അപ്പ്‌
6 പുൾ-അപ്പ്‌: 16 മാർക്ക്, 7 : 20 മാർക്ക്, 8 : 25 മാർക്ക്, 9 : 30 മാർക്ക്, 10 : 40 മാർക്ക്, പുൾ-അപ്പുകൾക്കുള്ള പരമാവധി മാർക്ക്: 40.

പിഎസ്ടിയും പിഇടിയും ഒരേസമയം നടത്തും. അതിനുശേഷം എഴുത്തുപരീക്ഷ.

എഴുത്തുപരീക്ഷാദൈർഘ്യം: 2 മണിക്കൂർ, ആകെ മാർക്ക്: 100

സോൾജിയറിന് (ട്രേഡ്‌സ്‌മാൻ) എഴുത്തുപരീക്ഷയ്ക്ക് ശേഷം ട്രേഡ് ടെസ്റ്റ് നടത്തും. തുടർന്ന് ഡോക്യുമെന്റ്‌ വെരിഫിക്കേഷനും മെഡിക്കൽ എക്‌സാമിനേഷനുമുണ്ടാകും. നിശ്‌ചിതതീയതികളിൽ റിക്രൂട്ട്‌മെന്റ്‌ ഡ്രൈവിന്‌ പങ്കെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top