28 December Saturday

സർവകലാശാലകളിൽ അധ്യാപക/അനധ്യാപക അവസരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കാലിക്കറ്റ്, കുസാറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ അധ്യാപകർ, റിസർച്ച് അസിസ്‌റ്റന്റ്/ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, മേട്രൻ, ലൈബ്രറി ഇന്റേൺ അവസരങ്ങൾ.

കാലിക്കറ്റ്

കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പിൽ (എൻസിഎ ഉൾപ്പെടെ) അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 79 ഒഴിവ്. സ്‌ഥിരനിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 30 വരെ.

ഒഴിവുള്ള വകുപ്പുകൾ: സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, അറബിക്, കംപ്യൂട്ടർ സയൻസസ്, ലൈഫ് സയൻസസ്, ബോട്ടണി, റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ്റ് സ്‌റ്റഡീസ്, എജ്യുക്കേഷൻ, ഇംഗ്ലിഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്‌സ്‌, സുവോളജി, ലൈബ്രറി സയൻസ്, ഫിലോസഫി, ഹിസ്‌റ്ററി, ഇക്കണോമിക്സ്, വിമൻസ് ഡീസ്, സംസ്കൃതം, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, സ്‌കൂൾ ഓഫ് ഫോക്‌ലോർ സ്‌റ്റഡീസ്, സെൻ്റർ ഫോർ വിമൻസ് റ്റഡീസ്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്.

കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ ഇൻഫർമേഷൻ ടെക്നോളജി ഡിവിഷനിൽ അസിസ്‌റ്റന്റ് പ്രഫസറുടെ 10 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. യോഗ്യത: ബിഇ/ബിടെക്/ബിഎസ് ആൻഡ് എംഇ/എംടെക്/എംഎസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ഇന്റഗ്രേറ്റഡ് എംടെക് അല്ലെങ്കിൽ തത്തുല്യം. ശമ്പളം: 42,000 (പിഎച്ച്ഡിക്കാർക്ക്), 40,000 (മറ്റു യോഗ്യതക്കാർക്ക്). ഓൺലൈനായി ആഗസ്‌ത്‌ 2 വരെ അപേക്ഷിക്കാം.

സ്കൂ‌ൾ ഓഫ് എൻവയോൺമെന്റൽ സ്‌റ്റഡീസിൽ 2 ടെക്നിക്കൽ അസിസ്‌റ്റന്റ് ഗ്രേഡ് III ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ.

ഷിപ് ടെക്നോളജി വകുപ്പിൽ 3 ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവ്. വെൽഡർ, ലബോറട്ടറി, മെഷിൻ ഷോപ് ട്രേഡുകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. അതാത് ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റും ജോലിപരിചയവുമാണ് യോഗ്യത. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 7 വരെ. www.cusat.ac.in.

സെൻട്രൽ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ്‌ കേരളയിൽ 14 ഗസ്‌റ്റ് ഫാക്കൽറ്റി ഒഴിവ്. താൽക്കാലിക നിയമനം. ഒഴിവുള്ള വകുപ്പുകൾ: മാത്തമാറ്റിക്സ്, ജിയോളജി, സോഷ്യൽ വർക്, ജെനോമിക് സയൻസ്, ഇന്റർനാഷനൽ റിലേഷൻസ്, മലയാളം. ഇന്റർവ്യൂ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ww.cukerala.ac.in
 ‌‌‌‌
കേരള

കേരള സർവകലാശാലയുടെ പഠന വകുപ്പുകളിൽ 12 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 18 വരെ.
ഒഴിവുള്ള വകുപ്പുകൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ്, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള, മലയാളം, സംസ്‌കൃതം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സുവോളജി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ജിയോളജി, സൈക്കോളജി.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top