22 November Friday
കാത്തിരിപ്പിന്‌ അവസാനം

നികുതിയടച്ച്‌ മാടപ്പാട്ടുള്ള 14 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കളമശേരി
നാൽപതുവർഷത്തിലേറെയായി താമസിക്കുന്ന ഭൂമിയുടെ നികുതിയടയ്‌ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ 14 കുടുംബങ്ങൾ.

ഏലൂർ നഗരസഭയിലെ മാടപ്പാട് 27–--ാംവാർഡിലെ പരപ്പത്ത് മാടപ്പാട്ട് ഭാഗത്തെ താമസക്കാർക്കാണ് ബുധനാഴ്ച നികുതിയടയ്‌ക്കാൻ വഴിയൊരുങ്ങിയത്. സ്ഥലം എംഎൽഎകൂടിയായ വ്യവസായമന്ത്രി പി രാജീവ്, നഗരസഭാ ചെയർമാൻ എ ഡി സുജിൽ, വാർഡ് കൗൺസിലർ ദിവ്യ നോബി എന്നിവരുടെ കൂട്ടായ ഇടപെടലിലാണ്‌ കൈവശഭൂമിക്ക് കരം അടയ്‌ക്കാനായത്‌.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ ദിവ്യ നോബി ഇക്കാര്യം അറിയുന്നത്‌. വോട്ട്‌ ചോദിച്ച്‌ ചെന്നപ്പോഴെല്ലാം ഈ കുടുംബങ്ങൾ തങ്ങളുടെ ആവശ്യം ദിവ്യയോട്‌ പറഞ്ഞിരുന്നു. തുടർന്ന്‌ വിഷയം ചെയർമാൻ എ ഡി സുജിൽ മുഖേന മന്ത്രി പി രാജീവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.


ഇതോടെ ഉദ്യോഗസ്ഥർ സജീവമായി ഇടപെട്ടു. വ്യാഴാഴ്ചയോടെ കളത്തിപ്പറമ്പിൽ ഡേവിഡ്, വേലംപറമ്പിൽ സുകുമാരൻ, പീടികപറമ്പിൽ സെബാസ്റ്റ്യൻ തുടങ്ങി 14 കുടുംബങ്ങൾക്കും അവരുടെ പേരിൽ ഏലൂർ വില്ലേജ് ഓഫീസിൽ കരം അടയ്‌ക്കാൻ സാധിച്ചു. ഇനി അവർക്ക് പട്ടയം നേടിക്കൊടുക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണെന്ന് കൗൺസിലർ ദിവ്യ നോബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top