27 December Friday

എലിവിഷം ചേർത്തത്‌ അറിയാതെ തേങ്ങാപ്പൂൾ കഴിച്ചു; പതിനഞ്ചുകാരിക്ക്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ആലപ്പുഴ > അബദ്ധത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. തകഴി സ്വദേശി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മണിക്കുട്ടി.

രണ്ടുദിവസം മുമ്പാണ് സംഭവം. സ്കൂൾ വിട്ടു വന്ന കുട്ടി വീട്ടിലുണ്ടായിരുന്ന തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. എലിശല്യം കാരണം വിഷം ചേർത്തുവച്ച തേങ്ങാപ്പൂളാണ് പെൺകുട്ടി അബദ്ധത്തിൽ കഴിച്ചത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടൻ തന്നെ കുട്ടിയെ മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top