27 December Friday

190 എംഎൽഡി പ്ലാന്റ്
സമയബന്ധിതമായി നടപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ആലുവ
ആലുവയിൽ നിർമിക്കുന്ന നിർദിഷ്ട 190 എംഎൽഡി പ്ലാന്റ് സമയബന്ധിതമായി നടപ്പാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ജീവനക്കാരുടെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിച്ചശേഷമേ എഡിബി പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കേരള ജല അതോറിറ്റി ജീവനക്കാർക്കായി ആലുവയിൽ പണി പൂർത്തിയാക്കിയ ക്വാർട്ടേഴ്സ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.


വാട്ടർ അതോറിറ്റി എംഡി ജീവൻ ബാബു, ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ, മിനി ബൈജു, കെഡബ്ല്യുഎ ബോർഡ് അംഗം ഉഷാലയം ശിവരാജൻ, ചീഫ് എൻജിനിയർ വി കെ പ്രദീപ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സാംസൺ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top