19 September Thursday

1968ലെ കേന്ദ്ര ജീവനക്കാരുടെ 
പണിമുടക്കിന്‌ 56 വയസ്സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പാർലമെന്റ്‌ മന്ദിരത്തിന്റെ സൗത്ത്‌ ബ്ലോക്കിൽ 
പതിനായിരത്തിലേറെ കേന്ദ്ര ജീവനക്കാർ 
സെപ്‌തംബർ 19 പ്രക്ഷോഭത്തിൽ അണിനിരന്നപ്പോൾ

തിരുവനന്തപുരം
1968 സെപ്തംബർ 19 ന് നടന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏകദിന സൂചനാ പണിമുടക്കിന് 56 വർഷം തികയുന്നു. പണിമുടക്കിന്റെ വാർഷികം എൻസിസിപിഎയുടെ ആഭിമുഖ്യത്തിൽ ആചരിക്കും. സമരത്തിലെ 17 രക്തസാക്ഷികളെ അനുസ്‌മരിക്കും. 30 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാരുടെ പണിമുടക്ക്‌ അന്ന്‌ രാജ്യത്തെ നിശ്ചലമാക്കിയിരുന്നു.

കമ്പിത്തപാലും റെയിൽവേയും മറ്റ് തൊഴിലാളികളും സമരം ചെയ്തതിനെ തുടർന്ന്‌ കേന്ദ്ര സർക്കാരിന്റെ മുഴുവൻ സംവിധാനവും സ്തംഭിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമായിരുന്നു. 15–--ാം ഐഎൽസി അംഗീകരിച്ച ആവശ്യാധിഷ്ഠിത മിനിമം വേതനം, വില സൂചികയ്‌ക്കനുസരിച്ച്‌ ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു പണിമുടക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top